Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:36 am

Menu

Published on November 1, 2013 at 4:33 pm

സ്ത്രീകള്‍ ജീന്‍സ് ധരിക്കരുതെന്ന് സിപിഎം എം.എല്‍.എ

dont-wear-jeans-and-tempt-men-cpm-mla-to-women

കൊൽക്കത്ത:സ്ത്രീകളുടെ വസ്ത്രധാരണമാണ് പീഡനങ്ങള്‍ക്ക് കാരണമാകുന്നതെന്ന് സിപിഎം എംഎല്‍എ.ഇന്ത്യയുടെ സാമൂഹ്യരീതിക്ക് ചേര്‍ന്നതല്ല ജീന്‍സും ടോപ്പും പോലെയുളള വേഷങ്ങളെന്നും റസാക്ക് മൊല്ല പറഞ്ഞു.മാന്യമായി വസ്ത്രം ധരിക്കുന്നതിന് പകരം പുരുഷന്മാരെ ആകര്‍ഷിക്കുന്ന പാശ്ചാത്യരീതിയിലുള്ള വസ്ത്രധാരണം സ്ത്രീകള്‍ ഒഴിവാക്കണമെന്നും സി.പി.ഐ.എം എം.എല്‍.എ റീസ മൊല്ല പറഞ്ഞു.ജീന്‍സും ടോപ്പും പോലുള്ള വസ്ത്രങ്ങള്‍ പുരുഷന്മാരെ ആകര്‍ഷിക്കുന്നതിന് കാരണമാകുമെന്നും റീസ മൊല്ല പറഞ്ഞുവെച്ചു.കൊല്‍ക്കത്തയില്‍ വനിതകള്‍ക്ക് വേണ്ടിയുള്ള ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് പറയുമ്പോഴായിരുന്നു എം.എല്‍.എയുടെ പ്രതികരണം.ജമാ അത്തെ ഇസ്ലാമി സംഘടിപ്പിച്ച വനിതാ സമ്മേളനത്തിലായിരുന്നു റസാക്ക് മൊല്ലഇത് പറഞ്ഞത്.ഇതാദ്യമായല്ല റസാക്ക് മൊല്ല സ്വന്തം പാര്‍ട്ടിയായ സി പി എമ്മിന് പണി കൊടുക്കുന്നത്.നേരത്തെ,സ്ത്രീകള്‍ക്ക് സി പി എം ഭരണത്തില്‍ കൂടുതല്‍ സംരക്ഷണം നല്‍കാന്‍ മമതാ ബാനര്‍ജിയുടെ ഭരണത്തിന് കഴിയുന്നു എന്ന് പറഞ്ഞ് മൊല്ല പാര്‍ട്ടിയുടെ കണ്ണിലെ കരടായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News