Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:13 am

Menu

Published on July 17, 2014 at 5:19 pm

കുട്ടികളുമായി കാറിൽ പുകവലിച്ചുകൊണ്ട് യാത്ര ചെയ്യുന്നവർക്ക് പിഴയായി നൽകേണ്ടത് 10 ലക്ഷം രൂപ…..!!

drivers-could-face-up-to-10000-fine-if-they-allow-smoking-with-child-in-the-car

ഇംഗ്ലാണ്ടിലാണ് ഇത്രയും ഭീമമായ ഒരു തുക കുട്ടികളുമായി കാറിൽ യാത്ര ചെയ്യുമ്പോൾ പുകവലിക്കുന്നവർ പിഴയായി  നൽകേണ്ടിവരുന്നത്. കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു നിയമം ഇവിടെ ഉണ്ടാക്കിയത്.കാറിലിരുന്ന് പുകവലിക്കുന്നയാൾ പുറത്തുവിടുന്ന പുക തിങ്ങി നിറഞ്ഞ് ശ്വാസകോശത്തിലേക്ക് നേരിട്ട് കടക്കുന്നു .ഇത് ശ്വാസകോശത്തെ മാരകമായി ബാധിക്കുകയും ചെയ്യും.ഈ  സാഹചര്യങ്ങളിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ ഇത്തരത്തിലുള്ള നിയമങ്ങൾ സഹായിക്കും എന്നാണ് ആരോഗ്യ സംഘടനകൾ വിലയിരുത്തുന്നത്.അതേസമയം ഇത്  അനാവശ്യമാണെന്നും ഗവണ്‍മെന്റിന്റെ ദാഷ്ട്യമാണെന്നും വിമർശകർപറയുന്നു.നിയമം ആരെങ്കിലും തെറ്റിക്കുകയാണെങ്കിൽ സംഭവസ്ഥലത്ത് വെച്ച് തന്നെ പിഴയായി നൽകേണ്ടത് 50 പൗണ്ടാണ്  (ഇന്ത്യയിലിത്  5142.39 രൂപ).മറിച്ച് ആരെങ്കിലും ഇതിനെ എതിർത്ത് കോടതിയിൽ പോകുകയാണെങ്കിൽ 800 പൗണ്ട് (ഇന്ത്യയിലിത് 82278.23 രൂപ) അതികമായും പിഴയായി നൽകേണ്ടതാണ്.കോടതിയിൽ കേസ് പരാജയപ്പെടുകയാണെങ്കിൽ 10,000 പൗണ്ടും(1031413 രൂപ) പിഴയായി ചുമഴ്ത്തുന്നതാണ്. ഇത് മൂലം പുകവലിക്കാരനായ ഒരു വ്യക്തിയിൽ ഒരുപാട് മാറ്റമുണ്ടാക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.എന്നിരുന്നാലും വളരെ കുറച്ച് പേർ മാത്രമാണ് ഇപ്പോഴും നിയമങ്ങൾ അനുസരിച്ച് ഡ്രൈവ് ചെയ്യുന്നത് എന്നതാണ് സത്യം.

Loading...

Leave a Reply

Your email address will not be published.

More News