Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:17 am

Menu

Published on December 21, 2013 at 1:29 pm

ദുബായില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് വേണ്ടി ഹോട്ടല്‍

dubai-municipality-constructing-birds-and-pets-market

ദുബായ്‌: പാശ്ചാത്യ രാജ്യങ്ങളുടെ മാതൃകയില്‍ ദുബായിലും മൃഗങ്ങള്‍ക്കായി ഹോട്ടല്‍ വരുന്നു.ദുബായ് മുനിസിപ്പാലിറ്റിയാണ് വളര്‍ത്തു മൃഗങ്ങള്‍ക്ക് മൃഷ്ടാന്ന ഭോജനവും കുളിയും അടക്കമുള്ള സുഖജീവിതം വാഗ്ദാനം ചെയ്യുന്ന ഹോട്ടല്‍ ഒരുക്കുന്നത്.അല്‍ വാര്‍സ മൂന്നില്‍ ഉദ്‌ഘാടനത്തിനൊരുങ്ങുന്ന വളര്‍ത്തു മ്യഗ,പക്ഷി സങ്കേതത്തിന്റെ ഭാഗമായാണ്‌ ഈ ആഢംബര ഹോട്ടല്‍. ഉടമസ്ഥര്‍ അവധിക്ക്‌ പോകുമ്പോള്‍ വളര്‍ത്തു മൃഗങ്ങളെ സംരക്ഷിക്കാന്‍ ഒരിടം എന്ന നിലയിലാണ്‌ മുന്‍സിപാലിറ്റി ഇങ്ങനെയൊരു ഹോട്ടലല്‍ മാര്‍ക്കറ്റിന്റെ ഭാഗമാക്കിയത്‌.ഉടമസ്ഥര്‍ തിരിച്ചെത്തുന്നതുവരെ അതിഥികള്‍ക്ക്‌ യാതൊരു അസൗകര്യവും കൂടാതെ നോക്കേണ്ട ഉത്തരവാധിത്വം ഹോട്ടലിനായിരിക്കും.വളര്‍ത്തുമൃഗങ്ങളെസ്വീകരിക്കാന്‍ ദുബായില്‍ ഹോട്ടല്‍ ഈ അതിഥികളുടെ ഭക്ഷണവും,കളിയും,ഉറക്കവും,മരുന്നും എല്ലാം ചിട്ടയായിത്തന്നെ നടക്കും.എയര്‍ക്കണ്ടീഷന്‍,ഡ്രസ്സിങ്‌,ഗ്രൂമിങ്‌ മുറികള്‍,തെറാപ്പി സെഷനുകള്‍,ലോണ്‍ഡ്രി,കളിക്കളം തുടങ്ങിയ സൗകര്യങ്ങള്‍ ഹോട്ടലില്‍ ലഭ്യമാക്കും.കൂടാതെ മൃഗങ്ങളെ നിയന്ത്രിക്കുന്നിതിനായി സൂപ്പര്‍വൈസര്‍മാരും ആരോഗ്യ പരിശോധനയ്‌ക്കായി മൃഗഡോക്ടര്‍മാരും ഉണ്ടാകും.832 ചതുരശ്ര മീറ്ററിലാണ്‌ ഈ ഹോട്ടല്‍ നിര്‍മ്മിച്ചിരിക്കുന്നത്‌.പ്രധാനമായും വളര്‍ത്തു നായകളെ ഉദ്ധേശിച്ചാണ്‌ ഹോട്ടല്‍ പണിയുന്നതെന്ന്‌ അസറ്റ്‌സ്‌ മാനേജ്‌മന്റ്‌ വിഭാഗം ഡയരക്‌റ്റര്‍ ഖലീഫ ഹാരിഫ്‌ വ്യക്തമാക്കി.5.41 കോടിയാണ്‌ ഈ ഹോട്ടലിന്റെ മുതല്‍മുടക്ക്‌. 2014 ല്‍ ഈ മാര്‍ക്കറ്റ്‌ ദുബായില്‍ പ്രവര്‍ത്തനം ആരംഭിക്കും.

Loading...

Leave a Reply

Your email address will not be published.

More News