Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 7:27 pm

Menu

Published on November 18, 2016 at 2:27 pm

പ്രവാസികൾക്ക് ഇത് നല്ലകാലം….ഗൾഫിൽ നിന്നും നാട്ടിലേക്ക് വരാൻ ടിക്കറ്റ് നിരക്ക് വെറും പതിനായിരത്തിലും താഴെ;നിരക്ക് കുറഞ്ഞിട്ടും വിമാനങ്ങളിൽ ആളുകയറുന്നില്ല..!!

dubai-to-kerala-flights-cheap-fares

കേന്ദ്ര സാർക്കാരിന്റെ നോട്ട് പിൻവലിക്കൽ നടപടിയിൽ പെട്ട് പണത്തിനായി ആളുകൾ നെട്ടോട്ടമോടുന്ന കാഴ്ച്ചയാണ് ഇപ്പോൾ നമ്മുടെ നാട്ടിൽ കാണുവാൻ സാധിക്കുന്നത്.എന്നാൽ ഒരു കാര്യത്തൽ സന്തോഷിക്കാം.കാര്യം മറ്റൊന്നുമല്ല..മലയാളികളായ പ്രവാസികൾക്കാണ് ഇതുകൊണ്ട് നേട്ടം ഉണ്ടായിരിക്കുന്നത്. കേരളത്തിലെത്താൻ ഇനി ചില്ലറ കൊടുക്കേണ്ടിവരില്ല.സാധാരണയായി 90,000 രൂപവരെ മുടക്കേണ്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ പതിനായിരം രൂപയുണ്ടെങ്കിൽ ഇപ്പോൾ കേരളത്തിലെത്താം.

നോട്ട് അസാധുവാക്കിയതിനെ തുടർന്ന് പ്രവാസികൾ നാട്ടിലേക്കുള്ള യാത്രകൾ ഒഴിവാക്കിയതാണ് ഇതിന് കാരണം. കിലോഗ്രാം വരെ സൗജന്യ 40 കിലോഗ്രാം ബാഗേജ് വിമാനകമ്പനികൾ സൗജന്യമായി നൽകാൻ തയ്യാറാണെങ്കിലും യാത്രക്കാർക്ക് ഇതിലൊന്നും വലിയ താൽപര്യമില്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്.ദുബായിൽ നിന്ന് കോഴിക്കോട്ടേക്കു യാത്ര ചെയ്യാൻ 300 ദർഹത്തിൽ താഴെയാണ് നിരക്ക് എങ്കിലും ആരും ഈ അവസരം ഉപയോഗിക്കുന്നില്ല.നാട്ടിലെത്തിയാൽ ചില്ലറ കിട്ടാതെ വലയുമെന്ന കരണത്തലാണ് പലരുമിപ്പോൾ ഇതിൽ നിന്നും പിന്തിരിയുവാനുള്ള പ്രധാന ഘടകം.ഗൾഫിലേയും ഇന്ത്യയിലെയും വിമാനകമ്പനികളുടെ പ്രധാന വരുമാനമാണ് ഇന്ത്യയിലേക്കുള്ള സർവീസുകൾ.സീസൺ സമയങ്ങളിൽ വിമാനകമ്പനികൾ യാത്രക്കാരെ കൊള്ളയടിക്കുന്നുവെന്ന പരാതി വ്യാപകമായി ഉയർന്നിരുന്നു.എന്നാലിപ്പോൾ ടിക്കറ്റ് നിരക്കുകൾ കുറച്ചിട്ടും യാത്രചെയ്യാൻ ആളില്ലാത്ത അവസ്ഥയാണ്.

Loading...

Leave a Reply

Your email address will not be published.

More News