Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 4:13 am

Menu

Published on December 7, 2016 at 12:40 pm

ദിവസവും ഒരു സ്പൂണ്‍ ചതച്ച വെളുത്തുള്ളി കഴിച്ചാല്‍ സംഭവിക്കുന്നത്….

eat-garlic-and-honey-on-an-empty-stomach

നമ്മുടെ ദൈനംദിന വിഭവങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു ചേരുവയാണ് വെളുത്തുള്ളി. വെജിറ്റേറിയന്‍ വിഭവമോ നോണ്‍വെജിറ്റേറിയന്‍ വിഭവമോ ആകട്ടെ വെളുത്തുള്ളി ഇല്ലാതിരിക്കില്ല. വെളുത്തുള്ളി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്‍കും.വെളുത്തുള്ളി പച്ച ചതച്ചു കഴിയ്ക്കുന്നതാണ് ഏറെ നല്ലത്. ചതയ്ക്കുമ്പോള്‍ ഈ ഗുണങ്ങള്‍ നല്‍കുന്ന അലിസിന്‍ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവു വര്‍ദ്ധിയ്ക്കും.ചതച്ച വെളുത്തുള്ളി ദിവസവും കഴിച്ചാല്‍ എന്തു സംഭവിക്കും എന്നു നോക്കാം..

ബിപി, കൊളസ്‌ട്രോള്‍ എന്നിവ ഒരാഴ്ച കൊണ്ടു കുറയ്ക്കാന്‍ വെളുത്തുള്ളി ചതച്ചതു കഴിയ്ക്കുന്നതു കൊണ്ടു സാധിയ്ക്കും.

bp

ഹൃദയവാല്‍വുകള്‍ കട്ടി പിടിയ്ക്കുന്ന ആര്‍ട്ടീരിയോക്ലീറോസിസ് എന്ന പ്രശ്‌നത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഹാര്‍ട്ട് അറ്റാക്ക് തടയാനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ പരിഹരിയ്ക്കാനും ഇത് ഏറെ നല്ലതാണ്.

ദഹനത്തിനും അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ക്കും വെറുംവയറ്റില്‍ വെളുത്തുള്ളി ചതച്ചതു കഴിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും.

stomach

ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും വെളുത്തുള്ളി ഏറെ നല്ലതുതന്നെ.

യാത്രാസമയത്തെ ഛര്‍ദി, ഹെ ഫീവര്‍, കോള്‍ഡ്, ഫ്‌ളൂ, ഫംഗസ് അണുബാധ തുടങ്ങിയവയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്.

vomit

ഓസ്റ്റിയോആര്‍ത്രൈറ്റിസ്, ഡയബെറ്റിസ്, പ്രോസ്‌റ്റേറ്റ് പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്.

പ്രമേഹം ഇന്‍സുലിന്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് ശരീരത്തിലെ പ്രമേഹത്തിന്‍െറ അളവ് വെളുത്തുള്ളി നിയന്ത്രിച്ച് നിര്‍ത്തും.

diabetes

വെറുംവയറ്റില്‍ അടുപ്പിച്ചു വെളുത്തുള്ളി കഴിയ്ക്കുന്നത് തടി കുറയാന്‍ ഏറെ സഹായകമാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്താണ് ഇതു സാധിയ്ക്കുന്നത്.

കൊളസ്ട്രോള്‍ കുറക്കും രക്തത്തിലെ ട്രൈഗ്ളിസറൈഡുകളും അതുവഴി മൊത്തം കൊളസ്ട്രോളും കുറക്കാന്‍ വെളുത്തുള്ളിക്ക് കഴിവുണ്ട്. രക്തകുഴലുകളില്‍ പാടകള്‍ രൂപം കൊള്ളാനുള്ള സാധ്യതയും ഇതുവഴി കുറയുന്നു.

cholostrol

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News