Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദിവസവും ചോക്ലേറ്റ് കഴിക്കുന്നത് ഹൃദ്രോഗത്തെ സംരക്ഷിക്കുമെന്ന് പഠനം.ഡാർക്ക് ചോക്ലേറ്റോ മിൽക്ക് ചോക്ലേറ്റോ കഴിക്കുന്നവരിലാണ് രോഗസാധ്യത കുറവുകണ്ടെത്തിയത്. ദിവസവും 100ഗ്രാം ചോക്ലേറ്റ് കഴിക്കുന്നവർക്ക് ഹൃദയാഘാതം, സ്‌ട്രോക്ക്, മറ്റ് രോഗങ്ങൾ എന്നിവക്കുള്ള സാധ്യത മറ്റുള്ളവരേക്കാൾ 11ശതമാനം കുറവാണെന്നാണ് പഠനത്തിൽ പറയുന്നു.വർഷത്തോളം 21,000 ബ്രിട്ടൻ സ്വദേശികളിൽ നടത്തിയ പഠനങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്.സ്ഥിരമായി ചോക്ലേറ്റ് കഴിക്കുന്നത് ഹൃദ്രോഗം മൂലമുണ്ടാകുന്ന മരണ സാധ്യത 25ശതമാനം കുറക്കുമെന്നും പഠനം പറയുന്നു.അതേസമയം, ചോക്ലേറ്റ് അമിതമായി കഴിക്കുന്ന കൊച്ചുകുട്ടികളിൽ കൊളസ്‌ട്രോൾ, പ്രമേഹം തുടങ്ങിയവ വരാനുള്ള സാധ്യത കൂടുതലാണെന്നും ഇവർ അഭിപ്രായപ്പെടുന്നു. ദീർഘകാലം അമിതമായ അളവിൽ ചോക്ലേറ്റ് കഴിക്കുന്നത് ഇൻസുലീന്റെ സംവേദന ക്ഷമതയെ ബാധിക്കുമെന്നും ഇത് ടൈപ്പ് 2 പ്രമേഹത്തിലേക്ക് നയിക്കുമെന്നും വിദ്ഗദർ അഭിപ്രായപ്പെടുന്നു.
Leave a Reply