Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അബുജ: ആഫ്രിക്കൻ രാജ്യമായ നൈജീരിയ എബോള മുക്തമായതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. പുതിയ രോഗബാധകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന നൈജീരിയയെ എബോള വിമുക്ത രാജ്യമായി പ്രഖ്യാപിച്ചത്.സപ്തംബര്‍ അഞ്ചിന് ശേഷം നൈജീരിയയില്‍ എബോള റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജൂലായിലാണ് നൈജീരിയയില്‍ രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതേത്തുടര്‍ന്ന് നൈജീരിയ രാജ്യത്ത് ദേശീയ പൊതു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.കഴിഞ്ഞ വെള്ളിയാഴ്ച സെനഗലിനെയും ലോകാരോഗ്യസംഘടന എബോള വിമുക്തമായി പ്രഖ്യാപിച്ചിരുന്നു.എബോള രോഗം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ 4,500 പേര്‍ മരണപ്പെട്ടിരുന്നു. പ്രധാനമായും ലൈബീരിയ, ഗിനി, സിയറാ ലിയോണ്‍ എന്നീ രാജ്യങ്ങളിലെ ജനങ്ങളാണ് മരിച്ചത്. രോഗം ബാധിച്ച 70 ശതമാനം പേരും മരിച്ചതായാണ് കണക്ക്.
Leave a Reply