Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫ്രീടൗണ്‍: എബോള ബാധിച്ച് മരണമടഞ്ഞവരുടെ മൃതശരീരങ്ങള്‍ സംസ്‌കരിക്കാതെ അഴികിത്തുടങ്ങിയ നിലയില്‍ കണ്ടെത്തി. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ സിയാറ ലിയോണയിലെ കോനോ ജില്ലയിലെ വജ്രഖനന മേഖലയിലാണ് അഴുകിയ മൃതദേഹങ്ങൾ ലോകാരോഗ്യ സംഘടനാ പ്രവർത്തകർ കണ്ടെത്തിയത്. ഇവിടെ നിന്നും ആരോഗ്യപ്രവർത്തകർ കണ്ടെടുത്ത 87 മൃതദേഹങ്ങൾ സംസ്കരിച്ചു. ഈ പ്രദേശത്തുതന്നെയുള്ള ആശുപത്രിയിൽ രോഗം ബാധിച്ചു മരിച്ച 25 പേരുടെ മൃതദേഹങ്ങളും കൂട്ടിയിട്ടിരിക്കുന്നത് ആരോഗ്യപ്രവർത്തകർ കണ്ടെടുത്തു. മൃതദേഹങ്ങൾ സംസ്കരിക്കാൻ സംവിധാനങ്ങളില്ലാതിരുന്നതും രോഗം ബാധിച്ച് വരെ പരിചരിക്കേണ്ടിവന്നതുമാണ് മൃതദേഹങ്ങൾ കൂട്ടയിടാൻ കാരണമായത്.സ്ഥിതിഗതികൾ നിയന്ത്രണാതീതമാകുന്നതുവരെ കോനോ ജില്ലയിലേക്കുള്ള പ്രവേശനവും ജില്ലയിൽ നിന്ന് മറ്റു സ്ഥലങ്ങളിലേക്കു പോകുന്നതിനും സർക്കാർ വിലക്ക് ഏർപ്പെടുത്തി. രോഗം പടരാതിരിക്കുന്നതിനുള്ള ഏക മാർഗം മൃതദേഹങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കുകയെന്നതാണ്. എന്നാൽ ഇത്രയധികം മൃതദേഹങ്ങൾ സംസ്കരിക്കാതെ കൂട്ടിയിട്ടിരിക്കുന്നത് ആശങ്കാവഹമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. പശ്ചിമ ആഫ്രിക്കയിൽ 6.346 പേർ മരണമടഞ്ഞതായാണ് കണക്ക്. 17,800 പേർക്ക് വൈറസ് ബാധയുണ്ടായി. ആഫ്രിക്കയിൽ സിയാറ ലിയോണിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 7,897 കേസുകൾ.
Leave a Reply