Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:01 am

Menu

Published on April 6, 2017 at 11:10 am

യുപിയില്‍ നിന്നൊരു മൗഗ്ലി; കുരങ്ങുകള്‍ക്കൊപ്പം കഴിഞ്ഞ പെണ്‍കുട്ടി

eight-year-old-girl-found-living-with-monkeys

ബറായിച്:  ഉത്തര്‍പ്രദേശില്‍ കുരങ്ങുകള്‍ക്കൊപ്പം ജീവിച്ചിരുന്ന എട്ടുവയസുകാരിയെ പൊലീസ് രക്ഷപ്പെടുത്തി.

കട്ടാര്‍നിയഗട്ട് വന്യജീവി സങ്കേതത്തില്‍ നിന്നാണ് ഈ പെണ്‍കുട്ടിയെ കണ്ടെത്തിയത്. സുരേഷ് യാദവ് എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വന്യജീവി സങ്കേതത്തില്‍ നടത്തിയ പതിവ് പട്രോളിങ്ങിനിടെയാണ് കുരങ്ങുകള്‍ക്കൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തിയത്.

കുരങ്ങുകള്‍ക്കൊപ്പം അതേ രീതിയില്‍ പൊരുമാറുകയായിരുന്നു പെണ്‍കുട്ടി. പൊലീസ് സംഘം ഈ കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവേ അവരുടെ മുന്നില്‍ നിന്ന് ഓടിമറഞ്ഞു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുട്ടിയെ കണ്ടെത്തികയും സമീപത്തുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

സാധാരണ മനുഷ്യരേപ്പോലെ പെരുമാറാന്‍ സാധിക്കാത്ത ഈ കുട്ടി ആളുകളെ ഭയത്തോടെയാണ് വീക്ഷിക്കുന്നത്. മാത്രമല്ല മൃഗങ്ങളെപ്പോലെ കയ്യും കാലും ഒരുമിച്ച് ഉപയോഗിച്ചാണ് പെണ്‍കുട്ടി നടക്കുന്നത്. ആശുപത്രിയില്‍ നിന്നു ലഭിക്കുന്ന ചികിത്സ കൊണ്ട് കുട്ടിയില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും അതുവളരെ സാവധാനമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

അതേസമയം ഭാഷകള്‍ തിരിച്ചറിയാനോ മനുഷ്യരേപ്പോലെ സംസാരിക്കാനോ കുട്ടിക്ക്  സാധിക്കുന്നില്ല എന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. ചില സമയങ്ങളില്‍ പെണ്‍കുട്ടി അക്രമാസക്തയാകുന്നതായും അവര്‍ പറയുന്നു. പെണ്‍കുട്ടി ഭക്ഷണം കഴിക്കുന്നത് കൈകള്‍ ഉപയോഗിക്കാതെ വായ കൊണ്ട് നേരിട്ടാണ്. കുട്ടിക്കുള്ള ചികിത്സ തുടരുകയാണ്. കുട്ടി എങ്ങനെയാണ് കുരങ്ങുകള്‍ക്കൊപ്പം എത്തിയതെന്ന് വ്യക്തമല്ല. കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News