Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:04 pm

Menu

Published on May 30, 2013 at 5:23 am

എന്‍ജിനീയറിങ് പ്രവേശം:കണക്കിന് 45 ശതമാനം മാര്‍ക്കുള്ളവര്‍ക്കും

engineering-admission-in-kerala-2013

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറിക്ക് കണക്കിന് 45 ശതമാനം മാര്‍ക്കുണ്ടെങ്കിൽ ഉപാധികളോടെ എന്‍ജിനീയറിങ്ങിന് പ്രവേശം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ ഇളവ് സയന്‍സ് വിഷയങ്ങള്‍ക്കടക്കം 60 ശതമാനം മാര്‍ക്കുള്ളവര്‍ക്കേ ലഭിക്കുകയുള്ളൂ. കണക്കിന് മാര്‍ക്ക് കുറഞ്ഞെന്ന കാരണത്താല്‍ മിടുക്കരായ കുട്ടികള്‍ക്ക് എന്‍ജിനീയറിങ്ങിന് പഠിക്കാന്‍ അവസരം കിട്ടുന്നില്ലെന്ന പരാതിയെ തുടർന്നാണ് മാനേജ്മെന്‍റുകള്‍ ഇങ്ങനെ ഒരു തീരുമാനമെടുത്തത്. അതേസമയം എന്‍ജിനീയറിങ് പഠനനിലവാരം താഴുന്നെന്ന പൊതുഅഭിപ്രായമുള്ള സാഹചര്യത്തില്‍ മാര്‍ക്ക് പരിധി കുറക്കാന്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല. കോളജുകളുടെ നിലവാരമില്ലായ്മയുമായി ബന്ധപ്പെട്ട് അടുത്തിടെ ഹൈകോടതിയുടെ നിശിത വിമര്‍ശവും ഉയര്‍ന്നിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News