Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സുന്ദരിയും സുന്ദരനും ആകുക എന്നത് ഏതൊരാളുടെയും സ്വപ്നമാണ്. വെളുപ്പിലും കറുപ്പിലും ഒന്നുമല്ല സൗന്ദര്യമിരിക്കുന്നത്. മുഖം ഫ്രഷ് ആയും ക്ലീൻ ആയുമിരിക്കുന്നതാണ് സൗന്ദര്യ ഘടകം. എന്നാൽ അതിനു ബ്യൂട്ടി പാര്‍ലറില്‍ തന്നെ പോകണമെന്നുണ്ടോ?. ഇല്ലേയില്ല. ചില അടുക്കള സൂത്രങ്ങള്‍ കൊണ്ടുതന്നെ സുന്ദരിയാകാം. ഒരു ചെറിയ ബ്യൂട്ടിപാര്‍ലര്‍ തന്നെയാണ് നമ്മുടെ അടുക്കളയും.
–
അതിനായുള്ള ചില സൂത്രങ്ങള്‍ ഇതാ…..
–
. മുഖത്ത് കറുത്ത പാടുകള്‍ ഉള്ളയിടത്ത് ഉരുളക്കിഴങ്ങ് കനം കുറച്ച് അരിഞ്ഞതു വയ്ക്കുക. ഇത് പതിവായി ചെയ്താല്‍ പാടുകള്‍ മാറിക്കിട്ടാം.
–

–
. തിളപ്പിക്കാത്ത പാല്‍ മുഖത്തു പുരട്ടി മസാജ് ചെയ്ത ശേഷം കഴുകിക്കളയുക. ഇത് ചര്‍മത്തിലെ പാടുകള്‍ അപ്രത്യക്ഷമാകുകയും ചര്‍മത്തിന്റെ തിളക്കം വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും.
–
വെള്ളരിക്കയുടെ നീരും നല്ലൊരു ബ്ലീച്ചിംഗ് ഏജന്റാണ്. ഇത് തനിയെ മുഖത്തു പുരട്ടുകയോ തേന്‍ ചേര്‍ത്ത് പുരട്ടുകയോ ആവാം.
–
. പാല്‍പ്പാടയില്‍ ഒന്നോ രണ്ടോ തുള്ളി നാരങ്ങാനീരു ചേര്‍ത്ത് മുഖത്തു തേച്ചു പിടിപ്പിക്കുക. ഇത് ചര്‍മത്തിന്റെ ഭംഗി വര്‍ധിപ്പിക്കും.
–
. മുഖത്തുണ്ടാകുന്ന കറുപ്പുനിറം മാറുന്നതിന് പാലില്‍ മുക്കിയ പഞ്ഞി കൊണ്ടു മുഖം തുടച്ചാല്‍ മതി.
–
.ഓറഞ്ച് നീരും മുഖത്തുണ്ടാകുന്ന കറുപ്പുനിറം മാറുന്നതിന്.
–

–
.ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് മുഖത്തിട്ടാല്‍ നിറം കൂടും.
–
. മഞ്ഞളും പാലും കൂടി യോജിപ്പിച്ച ശേഷം മുഖത്തു പുരട്ടി ഉണങ്ങിയ ശേഷം കഴുകിക്കളയുക. ഇതു മുഖത്തെ രോമവളര്‍ച്ച കുറയ്ക്കും.
–
വെള്ളരിക്ക അരച്ചു പുരട്ടുന്നത് മുഖത്തെ കറുത്ത പാടുകള്‍ മാറാന്‍ സഹായിക്കും.
–
. കാബേജ് അരച്ചു ഞെക്കിപ്പിഴിഞ്ഞ നീര് മുഖത്തു പുരട്ടുന്നത് ചര്‍മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും. മാത്രമല്ല, കാബേജ്നീരിനു ചര്‍മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താനുള്ള കഴിവുണ്ട്. ഇത് കോശങ്ങളുടെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്നു.
–

–
. തേന്‍ മുഖത്തു പുരട്ടി പതിനഞ്ചു മിനിറ്റിനു ശേഷം ചൂടുവെള്ളത്തില്‍ മുക്കിയ പഞ്ഞിക്കഷണം കൊണ്ടു തുടച്ചു മാറ്റുക. ചര്‍മം മൃദുലമാകും.
–

–
. കാരറ്റ് അരച്ചതു മുഖത്തു പുരട്ടുന്നതു മുഖത്തെ കറുത്ത പാടുകള്‍ മാറാന്‍ സഹായിക്കും.
–
. എണ്ണമയമുള്ള ചര്‍മത്തിന് അനുയോജ്യമായ ടോണര്‍ ആണ് ആപ്പിള്‍. ആപ്പിള്‍ കനം കുറച്ചു വട്ടത്തില്‍ അരിഞ്ഞ ശേഷം ഫ്രിഡ്ജില്‍ വച്ചു തണുപ്പിക്കുക. ഇതു മുഖത്തു പതിനഞ്ചു മിനിറ്റ് വച്ച ശേഷം മുഖം കഴുകുക.
–
.കണ്ണിനടിയിലെ കറുപ്പു മാറാന്‍ കുക്കുമ്പര്‍, ഉരുളക്കിഴങ്ങ് എന്നിവ കഷ്ണങ്ങളാക്കി വയ്ക്കുന്നത് നല്ലതാണ്.
–
. നാരങ്ങാനീരും മഞ്ഞളും യോജിപ്പിച്ചു പുരട്ടുക. ചര്‍മത്തിന്റെ നിറം വര്‍ധിക്കും.
–

–
. കൈമുട്ടുകളിലെ കറുപ്പകറ്റാന്‍ ചെറുനാരങ്ങ രണ്ടായി മുറിച്ച് അവയില്‍ പഞ്ചസാര വിതറി അവിടം കൊണ്ട് കൈമുട്ടുകളില്‍ ഉരസുക. ആദ്യം ക്ലോക്ക് വൈസായും പിന്നീട് ആന്റി ക്ലോക്ക് വൈസായും ഉരസണം. കറുപ്പുനിറത്തിന്റെ കാഠിന്യം കുറഞ്ഞ് ചര്‍മം മയപ്പെടും.
–
. മുഖചര്‍മം വരണ്ടാല്‍ മുഖത്ത് നല്ലെണ്ണ കൊണ്ടു തടവുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. നല്ലെണ്ണ ചര്‍മത്തിനു തിളക്കവും മിനുസവും നല്‍കും.
–

–
.ചുണ്ടിന്റെ ചുവപ്പ് നിറം വര്‍ദ്ധിപ്പിക്കാന്‍ ബീറ്റ്‌റൂട്ട് നീര് ഉപകരിക്കും.
–

–
. കൈകളില്‍ നല്ലെണ്ണ പുരട്ടി താഴേക്കു തടവിയാല്‍ കൈകള്‍ക്കു ഭംഗി വര്‍ധിക്കും. വിരലുകള്‍ മിനുസമുള്ളതും ചുളിവില്ലാത്തതും ആകും. നല്ലെണ്ണ പുരട്ടി തടവിയാല്‍ കാലുകള്‍ക്കും ഭംഗിയും കൂടും.
–
. റോസാദളങ്ങള്‍ ഇട്ടുവച്ച വെള്ളം കൊണ്ടു മുഖം കഴുകിയാല്‍ മുഖം സുഗന്ധമുള്ളതും മൃദുവും ആയിത്തീരും.
–

–
. ബാര്‍ലി പൊടിച്ചതും രണ്ടു ചെറിയ സ്പൂണ്‍ നാരങ്ങാനീരും അല്‍പം പാലുമായി ചേര്‍ത്തു മുഖത്ത് മാസ്ക്കായി ഇടുക. മുഖത്തെ രക്തചംക്രമണം കൂടാന്‍ ഇതു സഹായിക്കും.
–
.കക്കിരിക്കയും വെള്ളരിക്കയുമൊക്കെ മുഖത്തിളക്കം വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കാം. തിളയ്ക്കുന്ന വെള്ളത്തിന് മീതെ നെടുകെ മുറിച്ച വലിയ കക്കിരിക്ക കഷ്ണം വയ്ക്കുക. ഇതില്‍ നിന്നുവരുന്ന ആവി മുഖത്ത് കൊള്ളിച്ചാല്‍ ചര്‍മ്മം ഫ്രഷാകും.
–

–
. ഒരു വലിയ സ്പൂണ്‍ തേനും ഒരു മുട്ടവെള്ളയും ഒരു ചെറിയ സ്പൂണ്‍ ഗിസറിനും കുറച്ചു ബാര്‍ലി പൊടിച്ചതില്‍ ചേര്‍ത്തിളക്കി കൈയിലും മറ്റു ചര്‍മഭാഗങ്ങളിലും തേയ്ക്കുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം.
–
. രണ്ടു വലിയ സ്പൂണ്‍ പഴുത്ത പപ്പായയും ഒരു വലിയ സ്പൂണ്‍ ചെറുചൂടുവെള്ളവും യോജിപ്പിച്ച് മുഖത്തു തേച്ചു പിടിപ്പിക്കുക. പതിനഞ്ചു മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകുക.
–

–
. തക്കാളിനീരു മുഖത്തു പുരട്ടിയാല്‍ മുഖത്തെ അഴുക്കു മാറുകയും നിറം വര്‍ധിക്കുകയും ചെയ്യും.
–
. പഴുത്ത പപ്പായ ഉടച്ചതു മുഖത്തു തേയ്ക്കുന്നത് മുഖത്തെ കറുത്ത പാടുകള്‍ മാറി നിറം വര്‍ധിക്കാന്‍ സഹായിക്കും.
–
. മുന്തിരിങ്ങയുടെയോ തണ്ണിമത്തന്റെയോ ചാറോ പള്‍പ്പോ മുഖത്തു പുരട്ടിയാല്‍ ബ്ളാക് ഹെഡ്സും മുഖക്കുരുവും മാറുന്നതാണ്.
–
. മുഖക്കുരുവും മുഖത്തെ കറുത്ത പാടുകളും മാറുന്നതിന് വെള്ളരിക്കാനീരും തേനും യോജിപ്പിച്ചു പുരട്ടുക.
–

–
. നാലു വലിയ സ്പൂണ്‍ മോരും രണ്ടു ചെറിയ സ്പൂണ്‍ തക്കാളി നീരും തമ്മില്‍ യോജിപ്പിച്ചു മുഖത്തു പുരട്ടുക. അരമണിക്കൂര്‍ കഴിഞ്ഞു കഴുകുക. വെയിലേറ്റതു മൂലമുള്ള കരുവാളിപ്പു മാറാന്‍ ഇതു സഹായിക്കും.
–
. കാരറ്റ് ഗ്രേറ്റ് ചെയ്ത ശേഷം പിഴിഞ്ഞു നീരെടുക്കുക. ഇതു ചര്‍മത്തില്‍ പുരട്ടുക. ചര്‍മത്തിന് ഭംഗി നല്‍കുകയും ചര്‍മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചെയ്യും.
–
. ഏത്തപ്പഴം ഉടച്ച് അതില്‍ തേനും ചേര്‍ത്തു കുഴമ്പു രൂപത്തിലാക്കി പതിവായി പുരട്ടിയാല്‍ പ്രസവാനന്തരം വയറിലും തുടയിലുമുണ്ടാകുന്ന സ്ട്രെച്ച് മാര്‍ക്കുകള്‍ മാറുന്നതാണ്.
–

–
Leave a Reply