Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫേസ്ബുക്ക് അവതരിപ്പിച്ച ഇയര്‍ ഇന്‍ റിവ്യു വീഡിയോ ഫീച്ചറിന്റെ പേരില്‍ ഫേസ്ബുക്ക് മാാപ്പ് പറഞ്ഞു. ഓരോ ഫേസ്ബുക്ക് യൂസര്‍ക്കും അവരുടെ കഴിഞ്ഞു പോകുന്ന വര്‍ഷത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ സമ്മാനിക്കുന്ന ഒന്നായിരുന്നു ഇയര്‍ ഇന്‍ റിവ്യൂ.ഈ ഫീച്ചറില്‍ കഴിഞ്ഞ 12 മാസങ്ങള്‍ക്കിടയിലെ ഫോട്ടോകളും പോസ്റ്റുകളുമാണ് അംഗങ്ങളുടെ ടൈംലൈനില്‍ കാണാനാകുക. ഇതൊരു മനോഹരമായ വര്‍ഷമായിരുന്നു എന്ന അടിക്കുറിപ്പോടെയാണ് സംഭവങ്ങള്‍ ക്രമാനുഗതമായി പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍, പോയവര്‍ഷം നല്‍കിയ മുറിപ്പെടുത്തുന്ന ഓര്‍മകളെക്കുറിച്ചുള്ള പോസ്റ്റുകളും അവയില്‍ ഇടംപിടിക്കുന്നുണ്ട്. ഇതിനെതിരെ ഉപഭോക്താക്കളുടെ വിമര്‍ശമുയര്‍ന്നതോടെയാണ് മാപ്പുപറഞ്ഞ് ഫേസ്ബുക് രംഗത്തത്തെിയത്. എഴുത്തുകാരനും വെബ് ഡിസൈന്‍ കണ്‍സള്‍ട്ടന്റുമായ എറിക്ക് മെയറിനെ ഇയര്‍ ഇന്‍ റിവ്യൂ ഓര്‍മ്മപ്പെടുത്തിയത് മസ്തിഷ്‌കാര്‍ബുദം ബാധിച്ച് മരിച്ച അദ്ദേഹത്തിന്റെ മകളെയാണ്. ഇതോടെയാണ് ഇയര്‍ ഇന്‍ റിവ്യൂവിന്‍െറ പ്രോഡക്റ്റ് മാനേജര്‍ ജോനാഥന്‍ ഗെല്ലര്‍ കമ്പനിക്കുവേണ്ടി ക്ഷമാപണം നടത്തിയത്.റിവ്യൂ ദുഖിപ്പിച്ചവരുടെ ആശങ്കകള്‍ പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.ആപ്ലിക്കേഷനിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് ഫേസ്ബുക്ക് പ്രൊഡക്ഷന്‍ മാനേജര്‍ ജൊനാഥാന്‍ ഗെല്ലര്‍ പറഞ്ഞു.
.
Leave a Reply