Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2026 2:57 pm

Menu

Published on August 9, 2014 at 3:10 pm

ഫേസ്ബുക്കില്‍ ‘കളര്‍ ചേഞ്ച്’ വാഗ്ദാനവുമായി ‘വൈറസ്’

facebook-colour-change-virus-is-back

ഫേസ്ബുക്കില്‍ കളര്‍ ചേഞ്ച് ചെയ്യാനുള്ള  വാഗ്ദാനവുമായി വീണ്ടും വൈറസ് എത്തിയിരിക്കുന്നു. നിലവില്‍ പതിനായിരത്തില്‍പ്പരം ആളുകളുടെ അക്കൗണ്ടിനെ ഈ വൈറസ് ബാധിച്ചുവെവെന്നാണ് അറിയുന്നത്.’കളര്‍ തീം’ മാറ്റാം എന്ന ഫേസ്ബുക്ക് ആപ്പിന്റെ വാഗ്ദാനത്തിൽ കണ്ണുടക്കുന്നവരെയാണ് വൈറസ് കുടുക്കുന്നത്. ഉപയോക്താവ് ഈ വാഗ്ദാനത്തില്‍ മയങ്ങിയാല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും അപകടകാരിയായ ഫിഷിങ് സൈറ്റിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യും. ഫേസ്ബുക്ക് ആക്‌സസ് സാധ്യമാക്കുകയാണ് വൈറസിന്റെ ആദ്യപരിപാടി. ഫ്രണ്ട്‌സ് ലിസ്റ്റിലേയ്ക്ക് ഇതേ വാഗ്ദാനം അയയ്ക്കുകയും അവരേയും ഈ ഫേസ്ബുക്ക് ആപ്പിന്റെ ആപ്പിലാക്കുകയുമാണ് പിന്നെ ചെയ്യുന്നത്.ഫേസ്ബുക്ക് യൂസര്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ പലതരം വിഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് പ്രേരിപ്പിക്കുകയും ചെയ്യും. മിക്കപ്പോഴും അശ്ലീല സൈറ്റുകളുടെയും വിഡിയോകളുടെയും ലിങ്കുകളിലേക്ക് നയിക്കുകയും ചെയ്താണ് വൈറസ് വ്യാപനം ശക്തമാക്കുന്നത്. ആന്‍ഡ്രോയ്ഡ് ഡിവൈസിലാണ് വൈറസ് ബാധിക്കുന്നതെങ്കില്‍  വൈറസ് ബാധിച്ചതായി മുന്നറിയിപ്പു നല്‍കുകയും നിശ്ചിത ആപ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യും.വൈറസ് ബാധയില്‍നിന്നു രക്ഷപ്പെടാന്‍ ഒറ്റ മാര്‍ഗമാണുള്ളത്. ആപ്ലിക്കേഷന്‍ എത്രയും വേഗം അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഫേസ്ബുക്ക് പാസ്‌വേര്‍ഡ് എത്രയും വേഗം മാറ്റുക. കമ്പ്യൂട്ടറിലും വൈറസ് ബാധ ഉറപ്പിച്ചാല്‍ അപകടകാരിയായ സോഫ്ട്‌വെയര്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പൂര്‍ണ സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്ന ആന്റിവൈറസ് ഇന്‍സ്റ്റാള്‍ ചെയ്യുകയാകും പോംവഴി.

color change

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News