Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 3:07 am

Menu

Published on April 16, 2015 at 4:44 pm

ഫേസ്ബുക്കിൽ ഇസ്ലാം വിരുദ്ധ പോസ്റ്റിട്ടതിന് ഇന്ത്യക്കാരന് 7 വർഷം തടവ്

facebook-status-lands-man-in-court

ദുബൈ: ഫേസ്ബുക്കില്‍ പ്രവാചകനേയും ഇസ്ലാമിനേയും നിന്ദിച്ച്   പോസ്റ്റിട്ടതിന് ഇന്ത്യാക്കാരനായ  യുവാവിന്  7 വര്‍ഷം തടവ്.ഇറാഖിലെ സംഘര്‍ഷങ്ങളെ കുറിച്ചുള്ള വീഡിയോ കണ്ട ശേഷം ഇസ്ലാമിനെ അധിക്ഷേപിച്ചുള്ള പോസ്റ്റിട്ടതിനാണ് മതനിന്ദാ കുറ്റത്തിന് ഇന്ത്യക്കാരനായ യുവാവിന് ശിക്ഷ.കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. 41കാരനായ യുവാവ് ഇറാഖിലെ സംഘര്‍ഷങ്ങളെ കുറിച്ചുള്ള വീഡിയോ കണ്ട ശേഷം ഇസ്ലാമിനെ അധിക്ഷേപിക്കുന്ന തരത്തില്‍ പോസ്റ്റിടുകയായിരുന്നു എന്നാണ് ആരോപണം. വാട്‌സ്ആപ്പിലും ഈ പോസ്റ്റ് പ്രചരിച്ചു. തുടര്‍ന്ന് ഇത് ശ്രദ്ധയില്‍ പെട്ട  പരാതിക്കാരന്‍ ഇയാള്‍ക്കെതിരെ അല്‍ റഫാ പൊലീസ് സ്റ്റേഷനെ സമീപിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News