Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 5:51 pm

Menu

Published on August 18, 2017 at 4:12 pm

മറുകരയിലെത്താന്‍ സെക്കന്‍ഡ്സ് മാത്രം ബാക്കിനില്‍ക്കെ പാലം തകര്‍ന്നുവീണു; കുട്ടിയും മാതാവും ഒഴുകിപ്പോയി

family-members-feared-drowned-bridge-collapses

ബീഹാർ: കുത്തിയൊലിച്ചുപോകുന്ന മഴവെള്ളപ്പാച്ചിലില്‍ നിന്നും രക്ഷപ്പെടാനായി മറുകരയിലെത്താനുള്ള ഓട്ടത്തിനിടെ പാലം ഇടിഞ്ഞു താഴെ വീണ് കുട്ടിയും മാതാവും ഒഴുകിപ്പോയി. കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം രൂക്ഷമായ ബീഹാറിലാണ് സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ തികച്ചും ഞെട്ടിപ്പിക്കുന്നതാണ്. ബിഹാറിലെ അരാരിയ ജില്ലയില്‍ വ്യാഴാഴ്ചയാണ് ഈ സംഭവം നടന്നത്.

പെരുമഴ കാരണം കുത്തിയൊലിക്കുന്ന നദിയുടെ ഒരു പാലത്തിന്റെ മേൽ വെച്ചാണ് സംഭവം നടക്കുന്നത്. പാലത്തിന്റെ രണ്ടു ഭാഗത്തും നിറയെ ആളുകൾ തിങ്ങിനിൽക്കുന്നുണ്ട്. വെള്ളം കുത്തിയൊലിച്ചത് കാരണം പാലം പകുതിയിലേറെ തകർന്ന അവസ്ഥയിൽ ആയിരുന്നു. ആ സമയത്താണ് പാലത്തിൽ കൂടെ ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടാൻ തുടങ്ങിയത്.

പാലത്തിന്റെ മുകളിൽകൂടെ ഓടുന്നതിടെ പെട്ടെന്ന് പാലം പൂർണമായും തകർന്നു വീഴുകയായിരുന്നു. ആ സമയത്ത് പാലത്തിന്റെ മുകളിൽ ഉണ്ടായിരുന്ന മൂന്നു പേരിൽ ഒരു അമ്മയും ഒരു കുട്ടിയും നേരെ നദിയിലേക്ക് വീഴുകയും യുവാവ് റോഡിൻറെ അറ്റത്തു പിടിച്ചു കയറി രക്ഷപ്പെടുകയും ചെയ്തു. നദിയിൽ അകപ്പെട്ട അമ്മയും കുട്ടിയും അപ്പോൾ തന്നെ ഒഴിക്കുള പെട്ട് ഒലിച്ചുപോകുകയായിരുന്നു.

അരാരിയ ജില്ലയില്‍ മാത്രം വെള്ളപ്പൊക്കത്തില്‍ 20 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ബീഹാറിലെ വെള്ളപ്പൊക്കത്തിൽ ഇതുവരെ 98 പേരാണ് മരണപ്പെട്ടത്. മൊത്തം 15 ജില്ലകളിലായി ഒരു കോടിക്കടുത്ത് ജനങ്ങൾ വെള്ളപ്പൊക്കത്തിന്റെ ദുരിതങ്ങൾ അനുഭവിക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News