Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജിദ്ദ: സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ഫാമിലി വിസ എടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു. പുതിയ സംവിധാനമനുസരിച്ച് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ റിക്രൂട്ടിങ് ഓഫിസില്‍ (ഇസ്തിഖ്ദാം) പോകാതെയും കടലാസുജോലികള്‍ കൂടാതെയും കുടുംബത്തിന് വിസ കരസ്ഥമാക്കാന്‍ രാജ്യത്തെ ലക്ഷക്കണക്കിന് വിദേശികള്‍ക്ക് സാധിക്കും. രണ്ടാംകിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനാണ് ഇലക്ട്രോണിക് ഫാമിലിവിസ സര്‍വീസ് ഉദ്ഘാടനം ചെയ്തത്. റിയാദിലെ അദ്ദേഹത്തിന്റെ ആസ്ഥാനത്തു വെച്ചായിരുന്നു ചടങ്ങ്. സര്‍ക്കാര്‍ നടപടികള്‍ ഇലക്ട്രോണിക് രീതിയിലാക്കുന്നതിന്റെയും പാരമ്പര്യ രീതിയിലുള്ള പേപ്പര്‍ ജോലികള്‍ കുറക്കുന്നതിന്റെയും ഭാഗമായാണ് ഓണ്‍ലൈന്‍ ഫാമിലി വിസ ആരംഭിച്ചതെന്ന് അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് പറഞ്ഞു.വിസ നടപടികളും സേവനങ്ങളും വേഗത്തിലാവും എന്നതും പുതിയ സംവിധാനത്തിന്റെ പ്രത്യേകതയാണ്. ഭാര്യ, മക്കള്‍ എന്നിവര്‍ക്കാണ് ഓണ്‍ലൈന്‍ ഫാമിലി വിസ ലഭിക്കുക. ആഭ്യന്തരമന്ത്രാലയത്തിന്റെ മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈന്‍ വഴിയാക്കുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം.
Leave a Reply