Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 7:15 am

Menu

Published on December 20, 2013 at 1:55 pm

യെമന്‍ പിതാവ് സ്ത്രീധനം ചോദിച്ചത് 10ലക്ഷം ലൈക്ക്

father-demands-1-million-facebook-likes-as-dowry

സന:യെമനിലെ തൈസില്‍ മകളെ വിവാഹം ചെയ്യാന്‍ യുവാവിനോടു പിതാവ് പുരുഷധനമായി ചോദിച്ചതു ഫേസ്ബുക്കില്‍ ഒരു ലക്ഷം ലൈക്ക്!സാധാരണ പെണ്‍പണമായി സ്വര്‍ണാഭരണങ്ങളും വസ്തുവകകളും ആവശ്യപ്പെടുന്ന സ്ഥാനത്താണ് സലിം അയ്യാഷ് എന്നയാള്‍ വ്യത്യസ്തനാകുന്നത്.ഒസാമ എന്ന യുവാവിനാണ് 10 ലക്ഷം തവണ ലൈക്ക് ഉപയോഗിയ്‌ക്കേണ്ടി വരുന്നത്.തന്റെ ഫേസ് ബുക്ക്,ട്വിറ്റര്‍ അക്കൗണ്ടിലെല്ലാം ലൈക്ക് പത്ത് ലക്ഷം തവണ ഒസാമ ഉപയോഗിയ്ക്കണമെന്നാണ് ആവശ്യം.ഇപ്പോള്‍ ഇദ്ദേഹത്തിന്റെ ഫേസ്ബുക്കില്‍ 30,000 പേര്‍ ലൈക്ക് ചെയ്തിട്ടുണ്ട്.ഒരു ലക്ഷം ലൈക്ക് കിട്ടുന്നതുവരെ മകളെ വിവാഹം ചെയ്തു തരില്ലെന്ന ഉറച്ച നിലപാടിലാണു കക്ഷി.ഇതിനു കാലങ്ങള്‍ എടുത്താലും കക്ഷിക്കു പ്രശ്‌നമില്ല.10ലക്ഷം ലൈക്ക് യെമനിലെ തൈസ് പ്രവിശ്യയിലെ അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റാണ് അയ്യാഷ്.തന്റെ മരുമകനും ഫേസ്ബുക്കില്‍ ആക്ടീവാണോ എന്ന് ഇദ്ദേഹം നിരീക്ഷിയ്ക്കുന്നുണ്ട്.ഒസാമയുടെ ഫേസ്ബുക്കിലെ പുരോഗതി അയ്യാഷ് വിലയിരുത്തും.പണവും,സ്വര്‍ണവും പോലെ എളുപ്പം നല്‍കാനും നേടാനും കഴിയുന്നതല്ല ലൈക്ക് എന്നതിനാല്‍ അയ്യാഷിന്റെ മരുമകന്‍ കഷ്ടപ്പെടുമെന്ന് ഉറപ്പ്.എന്തായാലും മഹറായി ലൈക്ക് വരെ ആവശ്യപ്പെടുന്നിടത്ത് കാര്യങ്ങള്‍ എത്തിയെന്ന് സാരം. യുവാവിനു മകളെ വിവാഹം ചെയ്തു കൊടുക്കുന്നതില്‍ തനിക്ക് മറ്റൊരു എതിര്‍പ്പുമില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News