Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നീളം കൂടി ഭംഗിയുള്ള മുടി ആഗ്രഹിക്കാത്ത ആരുംതന്നെ ഇല്ല. എന്നാല്‍ ഇത് പലര്‍ക്കും പലപ്പോഴും വെറും സ്വപ്‌നം മാത്രമാകാറുമുണ്ട്.വിലകൂടിയ എണ്ണകളും പരസ്യത്തില്‍ കാണുന്ന ഉല്‍പന്നങ്ങളുമെല്ലാം വാങ്ങി തേച്ച് ഉള്ള തലമുടി കളഞ്ഞ് കുളിക്കാതെ പ്രകൃതിദത്തമായ വഴികൾ പരീക്ഷിക്കാവുന്നതാണ്. ഇത് മുടിയുടെ വളർച്ചയെ ഇരട്ടിക്കാൻ സഹായിക്കും.ഉലുവ ഇത്തരത്തിലൊന്നാണ്. ഉലുവ കൊണ്ടുള്ള ചില കൂട്ടുകള്‍ ഉണ്ട്.അവയെ കുറിച്ചാണ് ഇവിടെ പറയുന്നത്.
ഉലുവ കുതിര്‍ത്തിയരച്ചതും ചെറുനാരങ്ങാനീരും ചേര്‍ത്തു മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുക. ഉണങ്ങുമ്പോള്‍ കഴുകിക്കാളയാം. ഒരു ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീരു മതിയാകും. മുടി വളരാന്‍ മാത്രമല്ല, താരനും പരിഹാരമാണ്.

ഉലുവ കുതിര്‍ത്തിയരച്ച് തൈരില്‍ കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. ഉണങ്ങുമ്പോള്‍ കഴുകാം. മുടി വളരും, തിളക്കവും ലഭിയ്ക്കും.
ഉലുവ അരച്ചതില്‍ നെല്ലിക്കാപ്പൊടിയും ചെറുനാരങ്ങാനീരും ചേര്‍ത്തു മുടിയില്‍ തേയ്ക്കാം. മുടി വളരാന്‍ മാത്രമല്ല, മുടിയ്ക്കു തിളക്കവും കറുപ്പും ലഭിയ്ക്കും.
ഉലുവ അരച്ചതും പാലും ചേര്‍ത്തു മുടിയില്‍ പുരട്ടുന്നതും മുടി നല്ല ഉള്ളില്‍ വളരാന്‍ സഹായിക്കും.

ഉലുവ അരച്ചതില്‍ മുട്ടവെള്ള ചേര്‍ത്തു തലയില്‍ തേച്ചു പിടിപ്പിയ്ക്കുന്നത് ഏറെ നല്ലതാണ്. മുടിയ്ക്കു ചേര്‍ന്ന നല്ലൊരു കണ്ടീഷണര്‍ കൂടിയാണ്.
ഉലുവ അരച്ചതോ പൊടിച്ചതോ, ഇതില്‍ ആവണക്കെണ്ണ ചേര്‍ത്തു മുടിയില്‍ തേക്കാം. മുടിവളര്‍ച്ച ഇരട്ടിയാകും.
ഉലുവ കുതിര്‍ത്തി കഞ്ഞിവെള്ളത്തില്‍ കലക്കി മുടിയില്‍ തേയ്ക്കുന്നതും മുടിവളര്‍ച്ചയ്ക്ക് ഏറെ ഗുണകരമാണ്.

Leave a Reply