Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ത്യയിലെ ആദ്യ ഭിന്ന ലിംഗ വാർത്താ അവതാരകയായി കോയമ്പത്തൂരുകാരിയായ 31 കാരി പത്മിനി പ്രകാശ് അർഹയായി. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലായിരുന്നു ലോട്ടസ് ന്യൂസ് ചാനൽ സ്റ്റുഡിയോയിൽ ഭിന്നലിംഗ വിഭാഗത്തിന്റെ ചരിത്രത്തിലെ ഈ നേട്ടത്തിന് തിരിതെളിഞ്ഞത്.അവഹേളനങ്ങളും പീഡനങ്ങളും ജീവിതത്തെ ഇരുട്ടറയിലാക്കിയ ആയിരക്കണക്കിന് ഭിന്ന ലൈംഗീക വിഭാഗക്കാരാണ് ഇന്ത്യയിലുള്ളത്. ഭിന്ന ലിംഗ വിഭാഗത്തിന്റെ അവകാശങ്ങൾ നേടുയെടുക്കാനായി പത്മിനി നിരവധി പോരാട്ടങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ ഇതിനെല്ലാം പല ഭാഗത്ത് നിന്നും സമ്മർദമുണ്ടായിരുന്നെങ്കിലും, അതിനെയെല്ലാം പത്മിനി അതിജീവിച്ചു. പിന്നീട് ഭിന്ന ലിംഗ വിഭാഗത്തെ മൂന്നാം ലിംഗമായി കണക്കാക്കണമെന്ന സുപ്രീം കോടതിയുടെ വിധി വന്നതോടെ ഇവരുടെ ജീവിതത്തിൽ കൂടുതൽ അവസരങ്ങൾ കൈവരികയായിരുന്നു. പത്മിനി ഇതിനു മുമ്പ് ഒരു ടെലിവിഷൻ സീരിയലിൽ അഭിനയിച്ചിട്ടുണ്ട്., ലോട്ടസ് ന്യൂസ് ചാനലിന്റെ ഏഴുമണിയുടെ വാർത്തയായിരുന്നു പത്മിനി വായിച്ചിരുന്നത്. ഇത് കണ്ട ന്യൂസ് ചാനലിന്റെ അധികൃതരും മാദ്ധ്യമരംഗത്തെ പ്രമുഖരും പത്മിനിക്ക് അഭിനന്ദനങ്ങളുമായെത്തി.ഇപ്പോൾ തന്റെ പങ്കാളിക്കൊപ്പം താമസിക്കുന്ന പത്മിനി നിരവധി ട്രാൻസ്‌ജെൻഡർ സൗന്ദര്യ മത്സരങ്ങളിൽ ജേതാവായിട്ടുള്ള ആളാണ്. വീട്ടുകാരുടെയും നാട്ടുകാരുടെയും അവഹേളനവും പീഡനവും സഹിക്കാൻ പറ്റാതെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരിക്കെ പത്മിനി നാട് വിടുകയായിരുന്നു.അതിനു ശേഷം പത്മിനി ഭരതനാട്യം അദ്ധ്യാപികയാവുകയായിരുന്നു.
Leave a Reply