Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 14, 2026 5:46 am

Menu

Published on June 5, 2014 at 12:46 pm

വയലിൽ മൂത്രമൊഴിച്ച അഞ്ചു വയസ്സുകാരൻറെ ജനനേന്ദ്രിയം ഉടമസ്ഥൻ ഛേദിച്ചു

five-years-old-boys-penis-sliced-off-urinating-in-the-agriculture-field-of-a-villager-in-up

ലഖ്‌നൗ: വയലിൽ മൂത്രമൊഴിച്ചതിന് അഞ്ചു വയസ്സുകാരൻറെ ജനനേന്ദ്രിയം ഉടമസ്ഥൻ ഛേദിച്ചു. ഉത്തർപ്രദേശിൽ പ്രതാപ്ഗഢിലെ കൊരാളി ഗ്രാമത്തില്‍ ചൊവ്വാഴ്ച്ച വൈകീട്ടോടെയായിരുന്നു സംഭവം നടന്നത്.ഇഷ്ടിക ചൂളയിൽ ജോലിക്കാരനായ ശേഷ്‌റാമിന്റെ മകന്‍ റിതേഷിൻറെ ജനനേന്ദ്രിയമാണ് ഭൂവുടമയായ ദുര്‍ഗേഷ് മൗര്യ ഛേദിച്ചത്.കളിച്ചു കൊണ്ടിരിക്കുന്നതിനിടെ റിതേഷ് വയലിൽ മൂത്രമൊഴിക്കുന്നതു കണ്ട ഭൂവുടമ ദേഷ്യം പിടിച്ച് റിതേഷിൻറെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. പിന്നീട് വേദന മൂലം അലറിക്കരഞ്ഞുകൊണ്ട് ചോര വാര്‍ന്നൊഴുകുന്ന നിലയില്‍ കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് കാര്യം പറഞ്ഞു.തുടർന്ന് ഇവർ ഭൂവുടമയ്ക്കെതിരെ പോലീസിൽ പരാതി നൽകി.റിതേഷ് ഇപ്പോൾ അലഹാബാദിലെ ആസ്​പത്രിയില്‍ ചികിത്സയിലാണ്.സംഭവ ശേഷം ദുര്‍ഗേഷ് മൗര്യയും ശിക്ഷനടത്താന്‍ കൂട്ടുനിന്ന മകനും ഒളിവിൽ പോയിരിക്കയാണ്.

കടപ്പാട്: .Hindustan Times

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News