Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മാംസം കാര്‍ന്നുതിന്നുന്ന ബാക്ടീരിയകള്‍ ഉണ്ട് : അമേരിക്കയില്‍ ഒരാള്‍ മരിച്ചുമാംസം ഭക്ഷിക്കുന്ന ബാക്ടീരിയ ഉണ്ടെന്നോ? മമ്മി റിട്ടേര്‍ണ്‍സിലെ മനുഷ്യമാംസം കാര്‍ന്നുതിന്നുന്ന വണ്ടുകള്‍ സൃഷ്ടി മാത്രമാണ്. എന്നാല്‍ മനുഷ്യമാംസം കാര്‍ന്നുതിന്നുന്ന ബാക്ടീരിയകള്‍ യഥാര്‍ഥത്തില്‍ ഉണ്ടന്നാണ് റിപ്പോര്‍ട്ടുകള്‍.സമുദ്രജലത്തില്‍ മാത്രം കണ്ടുവരുന്ന ഇത്തരം ബാക്ടീരിയയുടെ ഇന്‍ഫെക്ഷനേറ്റ് അമേരിക്കയിലെ മേരിലാന്‍ഡില്‍ ഒരാള്‍ മരിച്ചതിന് പിന്നാലെയാണ് സ്ഥിരീകരണം. 67കാരനായ മൈക്കല്‍ ഫങ്ക് ആണ് ബാക്ടീരിയയുടെ ഇന്‍ഫെക്ഷനേറ്റ് മരിച്ചത്. സെപ്തംബര്‍ 11ന് മേരിലാന്‍ഡിലെ ഓഷ്യന്‍ സിറ്റിയില്‍ ഞണ്ടുകളെ പിടികൂടുന്ന പാത്രം വൃത്തിയാക്കുന്നതിനിടയില്‍ കാലിലെ മുറിവിലൂടെയാണ് ബാക്ടീരിയ ശരീരത്തിലേക്ക് പ്രവേശിച്ചത്്. വൈബ്രിയോ വള്‍നിഫിക്കസ് എന്ന ബാക്ടീരിയയാണിത്. കാലിന് ശക്തമായ വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഫങ്ക് ചികിത്സ തേടി. ഇന്‍ഫെക്ഷനേറ്റ ഭാഗം നീക്കം ചെയ്‌തെങ്കിലും പിന്നീട് കാല്‍ മുറിച്ചുമാറ്റേണ്ടി വന്നു. എന്നാല്‍ നാല് ദിവസത്തിനുള്ളില്‍ ഇന്‍ഫെക്ഷന്‍ ശരീരത്തെ മുഴുവനായി ബാധിച്ചതോടെ ഫങ്ക് മരിച്ചു.സാധാരണ നന്നായി പാകം ചെയ്യാത്ത ഷെല്‍ഫിഷുകളില്‍ നിന്നാണ് ഇന്‍ഫെക്ഷനേല്‍ക്കാറ്. ഛര്‍ദിയും വയറിളക്കവുമാണ് പ്രാഥമിക ലക്ഷണങ്ങള്‍. ശരീരത്തില്‍ ചുവന്ന വ്രണങ്ങളും പ്രത്യക്ഷപ്പെടും. ഇത്തരം ബാക്ടീരിയകള്‍ നേരിട്ട് മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത് ഇതാദ്യമായാണ്.മേരിലാന്‍ഡിലെ ആരോഗ്യവകുപ്പ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്.തീരപ്രദേശങ്ങളിലാണ് വൈബ്രിയോ വള്‍നിഫിക്കസ് ബാക്ടീരിയ കൂടുതലായുള്ളത്. മെയ്, ഒക്ടോബര്‍ മാസങ്ങളിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. ആഗോളതാപനമാണ് ബാക്ടീരിയയുടെ വളര്‍ച്ചക്ക് കാരണമാകുന്നതെന്നാണ് പഠനറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Leave a Reply