Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 4:03 am

Menu

Published on March 27, 2015 at 1:21 pm

ഇന്ത്യയില്‍ 20 ലക്ഷം തൊഴിലവസരങ്ങളുമായി ഫ്ളിപ്പ്കാര്‍ട്ട്

flipkart-aims-to-generate-20-lakh-jobs-in-2015

ബംഗളൂരു: പ്രമുഖ ഇകൊമേഴ്‌സ് കമ്പനിയായ ഫ്ളിപ്പ്കാര്‍ട്ട് ഇന്ത്യയില്‍ 20 ലക്ഷം തൊഴിലവസരങ്ങളുമായി എത്തുന്നു. 60 ശതമാനം തൊഴിലവസരങ്ങളും ലോജിസ്റ്റിക്, വെയര്‍ഹൗസിംഗ് മേഖലകളിലായിരിക്കും. ഇന്ത്യയിലെ 20 നഗരങ്ങളിലെ ചെറുകിട വ്യവസായ മേഖലയില്‍ തല്‍പരരായവര്‍ക്ക് പരിശീലനം നല്‍കാനും ഫ്ളിപ്പ്കാര്‍ട്ട് ആലോചിക്കുന്നുണ്ട്. കൂടുതൽ തൊഴിലാളികളെ ഗാര്‍ഹികോപകരണങ്ങള്‍, വസ്ത്രങ്ങള്‍, മൊബൈല്‍ ആക്‌സസറികള്‍ തുടങ്ങിയവയുടെ വില്‍പ്പനക്കാര്‍ക്കാണ് ആവശ്യമുള്ളത്. കഴിഞ്ഞ വർഷം ഇ കൊമേഴ്‌സ് മേഖലയില്‍ അഞ്ചുലക്ഷം പേര്‍ക്ക് ഫ്ളിപ്പ്കാര്‍ട്ട് തൊഴില്‍ നല്‍കിയിട്ടുള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നടപ്പുവര്‍ഷത്തില്‍ തന്നെ രണ്ടാംനിര, മൂന്നാംനിര നഗരങ്ങളില്‍ 50 മുതല്‍ 60ശതമാനത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ് ഫ്ളിപ്പ്കാര്‍ട്ടിന്റെ കണക്കുകൂട്ടല്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News