Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 12:32 am

Menu

Published on December 21, 2016 at 3:01 pm

ഏഴ് മാസം പ്രായമുള്ള കുഞ്ഞിൻെറ വയറിനുള്ളിൽ ഭ്രൂണം

foetus-taken-out-from-babys-belly-in-hyderabad

ഹൈദരാബാദ് : ഏഴ്മാസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റില്‍ നിന്ന് 100 ഗ്രാമുള്ള ഭ്രൂണം നീക്കം ചെയ്തു. ഹൈദരാബാദ് സ്വദേശികളായ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ കുഞ്ഞിനാണ് ഈ ദുരവസ്ഥ.പരിശോധനയുടെ ഭാഗമായി നടത്തിയ സ്‌കാനിങ്ങിലാണ് കുഞ്ഞിന്റെ വയറിനുള്ളില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഭ്രൂണത്തെ കണ്ടെത്തിയത്. 100 ഗ്രാം ഭാരമുള്ള ഭ്രൂണത്തിന് ഹൃദയം, ശ്വാസകോശം, കരള്‍, വൃക്ക മുതലായ ആന്തരീകാവയവങ്ങളൊന്നുമില്ലായിരുന്നുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഈ കുഞ്ഞിനെ ഗര്‍ഭം ധരിച്ച സമയത്ത് അമ്മയുടെ വയറ്റില്‍ രണ്ടു ഭ്രൂണമുണ്ടായിരുന്നുവെന്നും. കൂടുതല്‍ ശക്തിയുള്ള ഭ്രൂണം വളരാന്‍ തുടങ്ങിയപ്പോള്‍ ശക്തികുറഞ്ഞ ഭ്രൂണം മറ്റേ ഭ്രൂണത്തിന്റെയുള്ളില്‍ അകപ്പെട്ടെന്നുമാണ് സീനിയര്‍ പീഡിയാട്രീഷനായ ഡോക്ടറുടെ വിശദീകരണം. സീനിയര്‍ പീഡിയാട്രിക് സര്‍ജനായ ഡോ. നരേന്ദര്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ ശരീരത്തില്‍ നിന്നും ഭ്രൂണം നീക്കം ചെയ്തത്.

1999 ല്‍ ഇത്തരം ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ഡോ. നരേന്ദര്‍ കുമാര്‍ പറയുന്നത്. വളരെ അപൂര്‍വ രോഗാവസ്ഥയാണിതെന്നും ആഗോളതലത്തില്‍ ഇതുവരെ ഇത്തരത്തിലുള്ള 100 ഓളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നുമാണ് മെഡിക്കല്‍ ജേണലുകള്‍ നല്‍കുന്ന സൂചനയെന്നും ഡോക്ടര്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News