Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റെഡ് ബുൾ പോലുള്ള എനർജി ഡ്രിങ്ക്സിൽ മാരകമായ വിഷാംശങ്ങൾ അടങ്ങിയിട്ടുണ്ട് എന്നത് വർഷങ്ങളായി പ്രചരിച്ചുകൊണ്ടിരിക്കുന്ന വാർത്തയാണ്.ചില എനർജി ഡ്രിങ്ക്സിൽ കാളയുടെ ബീജം അടങ്ങിയിട്ടുണ്ട് എന്ന് പോലും ആരോപണങ്ങളുണ്ടായിരുന്നു. എന്നാൽ ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങളെയെല്ലാം പിന്തള്ളുന്നതാണ് പുതിയ പഠനങ്ങൾ.
റെഡ് ബുൾ ബ്രാൻഡിൽ അടങ്ങിയിട്ടുള്ളത് ടോറൈൻ എന്ന ഓർഗാനിക് ആസിഡ് ആണ്.ഇത് സാധാരണയായി മുലപ്പാലിൽ അടങ്ങിയിട്ടുള്ളതാണ്. കൂടാതെ കുഞ്ഞുങ്ങൾക്കു വേണ്ടി കൃത്രിമമായി തയ്യാറാക്കുന്ന പാലിലും ഇത് ചേർക്കാറുണ്ട്.കാള എന്നർഥം വരുന്ന ടോർ എന്ന വാക്കും ഐൻ എന്നവാക്കും കൂടിച്ചേർന്നപ്പോൾ ഉണ്ടായ ടോറൈൻ എന്ന വാക്കാണ് റെഡ് ബുൾ ബ്രാൻഡിൽ കാളയുടെ ബീജം അടങ്ങിയിട്ടുണ്ട് എന്ന തെറ്റായ പ്രചരണത്തിന് കാരണം.
റെഡ് ബുൾ കാളയിൽ നിന്നോ അല്ലെങ്കിൽ ഇത്തരത്തിലുള്ള മറ്റേതെങ്കിലും മൃഗങ്ങളിൽ നിന്നോ ഉണ്ടാക്കിയെടുക്കുന്നതല്ല. മറിച്ച് ലബോറട്ടറികളിൽ ഉണ്ടാക്കുന്നതാണ് അതുകൊണ്ട് തന്നെ റെഡ് ബുൾ ഉപയോഗിക്കുന്നതിൽ ഭീതി വേണ്ട എന്നും പഠനനങ്ങൾ വ്യക്തമാക്കുന്നു.
Leave a Reply