Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്നത്തെ കാലത്ത് ഏറ്റവും അധികം പേരെ അലട്ടുന്ന ഒരു അസുഖമാണ് പ്രമേഹം.മാറിയ ജീവിതശൈലി, ഭക്ഷണരീതികള്‍, വ്യായാമമില്ലായിമ എന്നിവ പ്രമേഹത്തിന് കാരണമാകുന്നു. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണു പ്രമേഹം. നാം കഴിക്കുന്ന ആഹാരം വിഘടിച്ച് ഗ്ലൂക്കോസായി രക്തത്തില്‍ കലരുന്നു. ഈ ഗ്ലൂക്കോസ് ശരീരകോശങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയണമെങ്കില്‍ ശരീരം ഉത്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ അത്യാവശ്യമാണ്. കോശങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതും അധികം വരുന്ന ഗ്ലൂക്കോസിനെ ഗൈക്കോജനാക്കി മാറ്റുന്നതും ഇന്‍സുലിന്‍ എന്ന ഹോര്‍മോണാണ്. ഇതിന്റെ അഭാവമാണു പ്രമേഹത്തിനു കാറണമാകുന്നത്.ആരോഗ്യപൂര്‍ണ്ണമായ ഒരു ജീവിതമാണ് ലക്ഷ്യമെങ്കില്‍ പ്രമേഹത്തിനെതിരെ മുന്‍കരുതലുകളും, നിയന്ത്രണമാര്‍ഗ്ഗങ്ങളും പിന്തുടരേണ്ടതുണ്ട്. പ്രമേഹത്തെ വരുതിക്ക് നിര്‍ത്താനുള്ള ഏക മാര്‍ഗ്ഗം ഭക്ഷണത്തിലുള്ള നിയന്ത്രണമാണ്. ഓരോ ആറു സെക്കന്‍ഡിലും ഒരു പ്രമേഹരോഗി മരിക്കുന്നു എന്നാണ് കണക്ക്. പ്രമേഹരോഗികളുടെ എണ്ണത്തില്‍ വന്‍ വളര്‍ച്ചയാണ് ഇപ്പോള്‍ കാണുന്നത്. അതിനാല്‍ തന്നെ പ്രമേഹത്തെ തടയാനുള്ള മാര്‍ഗ്ഗങ്ങളും കണ്ടെത്തേണ്ടതുണ്ട്. പ്രമേഹത്തെ ചെറുക്കാന്‍ അത്ഭുതകരമായ കഴിവുകളുള്ള ചില ഭക്ഷണങ്ങളാണ് ഇവിടെ പറയുന്നത്.
പച്ചക്കറികൾ
പ്രമേഹത്തെ ചെറുക്കാനുള്ള പ്രധാനപ്പെട്ട ഒരു മാര്‍ഗ്ഗമാണ് പച്ചക്കറികള്‍ ധാരാളമായി കഴിക്കുക എന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കാന്‍ പച്ചക്കറികള്‍ ധാരാളം കഴിക്കണം. കാഴ്ചത്തകരാറുണ്ടാക്കുന്ന രോഗമാണ് പ്രമേഹം. ഇതിനെ മറികടക്കാന്‍ വിറ്റാമിന്‍ ബി, സി എന്നിവ അടങ്ങിയ പച്ചക്കറികള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.
അണ്ടിപ്പരിപ്പ്
ദിവസവും അണ്ടിപ്പരിപ്പ് കഴിക്കുന്നവരില്‍ പ്രമേഹം വരാനുള്ള സാധ്യത 21 ശതമാനത്തോളം കുറയും. പ്രമേഹത്തെകൂടാതെ ഹൃദയ സംബന്ധമായ അസുഖങ്ങളും ഇത്തരക്കാരില്‍ കുറവാണ്.
ഓട്സ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് നി യന്ത്രിക്കാനുള്ള ഒരു പ്രധാ മാര്‍ഗമാണ് പ്രഭാത ഭക്ഷണത്തിന് ഓട്സ് ശീലമാക്കുന്നത്.ശരീരത്തിനാവശ്യമായ നിരവധി വിറ്റാമിനുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. കൊഴുപ്പും സോഡിയവും കൊളസ്ട്രോളും അടങ്ങിയിട്ടില്ലാത്തതിനാല്‍ ഓട്സ് മറ്റുവിധ ആരോഗ്യപ്രശ്ങ്ങളൊന്നും സൃഷ്ടിക്കുന്നില്ല.
ആപ്പിള്‍
പ്രകൃതി ദത്തമായി കലോറി കുറഞ്ഞ പഴമാണ് ആപ്പിള്‍. എന്നാല്‍ ഇതില്‍ ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ വയറ് നിറഞ്ഞെന്ന തോന്നല്‍ നല്‍കും. ഇവ ചീത്ത കൊളസ്ട്രോളിനെ പ്രതിരോധിക്കുന്നതിനൊപ്പം രക്തത്തില്‍ പഞ്ചാസരയുടെ അളവ് ഉയരാതെ നോക്കുകയും ചെയ്യും. ആപ്പിള്‍ തൊലികളയാതെ മൊത്തമായി കഴിക്കുന്നതാണ് കൂടുതല്‍ പ്രയോജനകരം. ആന്റിഓക്സിഡന്റ് ഗുണത്താല്‍ പ്രമേഹത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന ഫ്ളവനോയിഡായ ക്യുര്സെന്റിന് ആപ്പിളിന്റെ തൊലിയില്‍ അടങ്ങിയിട്ടുണ്ട്.
ഓറഞ്ച്
കൊഴുപ്പ് കുറഞ്ഞതും ഫൈബര്‍ കൂടിയതുമായ ഓറഞ്ച് വിഭാഗത്തില്‍ പെടുന്ന പഴങ്ങളില്‍ ആരോഗ്യത്തിന് ഗുണകരമായ നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഓറഞ്ചില്‍ പ്രമേഹത്തെ പ്രതിരോധിക്കുന്ന ഫ്ളേവനോയിഡ്, കരോട്ടിനോയിഡ്, ടെര്‍പൈന്‍, ഗ്ലൂറ്റതിയോണ് എന്നിവ ഉള്‍പ്പടെയുള്ള ഫൈറ്റോന്യൂട്രിയന്റുകള്‍ അടങ്ങിയിട്ടുണ്ട്. പ്രമേഹമുള്ളവരുടെ ശരീരത്തില്‍ വിറ്റാമിന്‍ സിയുടെ അളവ് കുറവായിരിക്കാനാണ് സാധ്യത എന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ ആന്റി-ഓക്സിഡന്റുകള്‍ അടങ്ങിയ നാരങ്ങ വിഭാഗത്തിലുള്ള പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്.
ചായ
കാറ്റെചിന്‍സ് ,ടാന്നിന്‍സ് തുടങ്ങിയ ഫൈറ്റോന്യൂട്രയിന്റ്സ് രക്തത്തിലെ പഞ്ചസരായുടെ അളവ് സന്തുലിതമാക്കാന്‍ സഹായിക്കും. ചായയില്‍ ഇവ ധാരാളം അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ചായ നല്ലതാണ്.
കാരറ്റ്
ബീറ്റ കരോട്ടിന്‍ സമൃദ്ധമായി അടങ്ങിയതാണ് കാരറ്റ്. ഇത് പ്രമേഹത്തെ ചെറുക്കാന്‍ സഹായിക്കുന്നതിനൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയ്ക്കും. രാവിലെ നടക്കാനിറങ്ങുമ്പോള്‍ ഒരു കാരറ്റ് കൂടി കഴിക്കുന്നത് ശീലമാക്കുക.
കോഴിമുട്ടയുടെ വെള്ള
ആരോഗ്യ പരിപാലനത്തിനായി നാം ശീലമാക്കുന്ന ഒരു പ്രധാന ഭക്ഷണമാണ് കോഴിമുട്ട. മുട്ടയുടെ വെള്ളയില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീനും കുറവ് കാര്‍ബോ ഹൈഡ്രേറ്റുമായതിനാല് ഇത് പ്രമേഹത്തെ കുറയ്ക്കാന്‍ കാരണമാകുന്നു.
ഒലിവ് ഓയില്‍
പ്രമേഹത്തെ ചെറുക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ഒലിവ് ഓയിലില്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ ആരോഗ്യകരമായ കൊഴുപ്പ് ഇന്‍സുലിനെ ശക്തിപ്പെടുത്തും. ഭക്ഷണം രുചികരമാക്കാനും ഒലിവ് ഓയില്‍ ഉപയോഗിക്കാം.
മത്സ്യം
ഹൃദ്രോഗത്തിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് പ്രമേഹമാണ്. അതിനാല്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും മത്സ്യം കഴിക്കുന്നത് ഹൃദ്രോഗ സാധ്യത 40 ശതമാനത്തോളം കുറയ്ക്കും. മത്സ്യത്തിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് ശരീരത്തിലെ കോശജ്വലനം, ഇന്‍സുലീന്‍ പ്രതിരോധം, പ്രമേഹം എന്നിവ കുറയ്ക്കും.
യോഗര്‍ട്ട്
കൊഴുപ്പ് കുറഞ്ഞ യോഗര്‍ട്ട് പദാര്‍ത്ഥങ്ങള്‍ ശീലമാക്കിയാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനാ കും. ഊണിനൊപ്പവും മറ്റു ഭക്ഷണത്തോടൊപ്പവും ഇത് ഉപയോഗിക്കാവുന്നതാണ്.
ഗ്രീന്‍ ടീ
ഗ്രീന്‍ ടീ ശീലമാക്കുന്നതാണ് പ്രമേഹം കുറയ്ക്കാനുള്ള മറ്റൊരു പ്രധാന മാര്‍ഗം.