Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നല്ല ആരോഗ്യവും ഭംഗിയുമുള്ള മുടി ആഗ്രഹിക്കാത്തവരുണ്ടാകില്ല. മുടിയുടെ കാര്യത്തില്‍ പാരമ്പര്യ ഘടകങ്ങളും ആരോഗ്യവും പ്രധാനപ്പെട്ടതാണ്. .മുടി കൊഴിച്ചിലും മുടി വളരാത്തതുമാണ് മിക്കവരുടെയും പ്രശ്‌നം.ഇന്നത്തെ ജീവിത സാഹചര്യങ്ങളും ഭക്ഷണ രീതികളും തന്നെയാണ് ഇതിനു പ്രധാന കാരണം. ആരോഗ്യമുള്ള മുടിയിഴകള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം അത്യാവശ്യമാണ്.മുടി വളര്‍ച്ചയേയും ആരോഗ്യത്തെയും സഹായിക്കുന്ന ചില ഭക്ഷണങ്ങളാണ്…
പാൽ
പാലും പാലുല്‍പന്നങ്ങളു മുടി വളര്‍ച്ചെയ സഹായിക്കുന്നവയാണ്. ഇവയില്‍ ബയോട്ടിന്‍ എന്നൊരു ഘടകമുണ്ട് ഇത് മുടി വളരാന്‍ നല്ലതാണ്.
പഴം
പഴത്തില്‍ ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് തലമുടി വരണ്ടതാകാതെ സൂക്ഷിക്കുന്നു.
ഉണക്കമുന്തിരി
ഉണക്കമുന്തിരിയില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തം കൂടുതലുണ്ടാകാനും ഇത് ശിരോചര്‍മത്തിലെത്താനും വഴിയൊരുക്കും.
ആപ്രിക്കോട്ട്
ആപ്രിക്കോട്ടില്‍ അയേണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തലയോടിലെ രക്തത്തിന്റെ അളവും വര്‍ദ്ധിപ്പിക്കും. മുടി വളര്‍ച്ചയെ സഹായിക്കുകയും ചെയ്യും.
ബദാം
ബദാം മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. ഇതിലെ വൈറ്റമിന്‍ ഇ ശിരോചര്‍മത്തിലെ രക്തപ്രവാഹം വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു.
ജ്യൂസുകള്‍
സ്‌ട്രോബറീസും, കാരറ്റും, ആപ്പിളും, കുക്കുമ്പറും മുടി വളരാന്‍ സഹായിക്കുന്നതാണ്. ഇതില്‍ കാരറ്റ് തലയിലെ താരന്‍ നീക്കം ചെയ്യും. മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഇത്തരം ജ്യൂസുകള്‍ സഹായിക്കുന്നതാണ്.
ചീര ജ്യൂസ്
ചീരയുടെ ജ്യൂസ് കഴിക്കുന്നതും ഇതിന്റെ നീര് ദിവസേന തലയില്‍ തേക്കുന്നതും നല്ലതാണ്. വൈറ്റമിനും അയേണും അടങ്ങിയ ഇവ മുടിക്ക് കട്ടി കൂട്ടാന്‍ സഹായിക്കും.
മല്ലിയില ജ്യൂസ്
മല്ലിയിലയുടെ ജ്യൂസ് കഴിക്കുന്നതും അതുപയോഗിച്ച് തല കഴുകുന്നതും മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും.
കറ്റാര്‍വാഴ
നിങ്ങളുടെ മുടി കൊഴിച്ചലിന് മികച്ച പ്രകൃതിദത്ത ഔഷധമാണ് കറ്റാര്‍വഴ. ഇത് മുടിക്ക് ശക്തിയും മുടി പൊട്ടി പോകാതിരിക്കാനും സഹായിക്കുന്നു.
കുക്കുമ്പര്‍
പച്ചക്കറി വര്‍ഗത്തിലെ പച്ച നിറത്തിലുള്ള ഒരു തരം വെള്ളരിക്കയാണ് കുക്കുമ്പര്‍. ഇത് നിങ്ങളുടെ മുടി വളരാന്‍ സഹായിക്കുന്ന ഒന്നാണ്. കുക്കുമ്പറും ആപ്പിളും പുതിന ഇലയും ചേര്‍ത്ത ചേരുവ കഴിക്കുന്നത് മുടിക്ക് നല്ല മൃദുവും ഉണ്ടാക്കി തരും.
കീവി ജ്യൂസ്
ചൈനയിലെ ഒരുതരം പഴമാണ് കീവി. ഇത് വിപണിയില്‍ സുലഭമാണ്. വൈറ്റമിന്‍ ഇ അടങ്ങിയ ഇവ മുടി വളരാന്‍ സഹായിക്കും. ഇതിന്റെ ജ്യൂസ് കുടിക്കുന്നതും ഇത് വച്ച് മുടി കഴുകുന്നതും നല്ലതാണ്.
ഗ്രീന്‍ ടീ
ആന്റി ഏക്‌സിഡന്റുകളുടെ മറ്റൊരു മുഖ്യ സ്രോതസ്സാണ് ഗ്രീന്‍ടീ. ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുകയും മുടിക്ക് പോഷണം നല്‍കുകയും ചെയ്യും.
Leave a Reply