Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 13, 2024 11:31 am

Menu

Published on October 17, 2015 at 11:02 am

മുടി ഇടതൂർന്ന് വളരാൻ 8 ഭക്ഷണങ്ങൾ

foods-to-make-hair-grow-faster-hairstyle-tips-hairbeauty

ഇടതൂർന്ന തലമുടി ആഗ്രഹിക്കുന്നവരാണ് മിക്ക കേരളപ്പെണ്‍കുട്ടികളുംമുടി വളരുന്നതിനെ സ്വാധീനിക്കുന്ന ഒരുപാട് ഘടകങ്ങളുണ്ട്.ഭക്ഷണവും ഇതിൽ പ്രധാനമാണ്.

1. കോര മത്സ്യം
ഇൗ മത്സ്യത്തിൽ അധികമായി അടങ്ങിയിരിക്കുന്ന ഒമേഗ–3 ഫാറ്റി ആസിഡുകൾ ശിരോചർമാരോഗ്യം വർധിപ്പിക്കുന്നു. മുടിവളർച്ചയ്ക്ക് അവശ്യഘടകങ്ങളായ വൈറ്റമിൻ ഡി, അമിനോ ആസിഡ് എന്നിവയുടെ കലവറയാണ് ഈ മത്സ്യം.

2. അവക്കാഡോ
അവക്കാഡോ പഴത്തിൽ വന്‍തോതിലുളള കൊഴുപ്പു ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.ഇത് നീണ്ട് ഇടതൂർന്നതും തിളക്കവുമുളള മുടി സ്വന്തമാക്കാൻ സഹായിക്കുന്നു. ഒമേഗ–3 ഫാറ്റി ആസിഡുകൾ ഇൗ കൊഴുപ്പിൽ അടങ്ങിയിരിക്കുന്നതിനാൽ ശിരോചർമ്മസംരക്ഷണവും സാധ്യമാകുന്നു. കൂടാതെ ഇത് മുടിയിൽ നേരിട്ടു പുരട്ടുന്നത് ശിരോചർമ്മത്തിനു വളരെയധികം നല്ലതാണ്.

3. മുട്ടയുടെ മഞ്ഞ
മുട്ടയുടെ മഞ്ഞയിൽ ധാരാളമായി ഒമേഗ–3 ഫാറ്റി ആസിഡും വൈറ്റമിൻ ബി 7ഉം അടങ്ങിയിരിക്കുന്നു. ഇവ മുടിയുടെ വളർച്ചയ്ക്കും ദൃഢത വർദ്ധിപ്പിക്കാനും സഹായകമാണ്. പക്ഷേ ബയോട്ടിന്റെ ശരിയായ ആഗീരണത്തിനായി മുട്ടയുടെ വെളള ഒഴിവാക്കണമെന്നു മാത്രം.

4. ബദാം
ബയോട്ടിനാൽ സമ്പുഷ്ടമായ ബദാം ഒരു പിടി വീതം ദിവസവും ശീലമാക്കിയാൽ മുടിയിഴകൾക്കു കട്ടിയും നീളവും വർദ്ധിക്കും.

5. മധുരക്കിഴങ്ങ്
മധുരക്കിഴങ്ങിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ബീറ്റ കരോട്ടിൻ മുടിവളർച്ചയ്ക്ക് അത്യാവശ്യമായ വൈറ്റമിൻ എ യുടെ ആഗീരണത്തെ വർദ്ധിപ്പിക്കുന്നു.

6. സൺഫ്ലവർ സീഡ്
മുടിവളർച്ചയ്ക്കും സംരക്ഷണത്തിനും ആവശ്യമായ വൈറ്റമിൻ ഇ സൺഫ്ലവർ സീഡിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലെ ആന്റിഓക്സിഡന്റ് ശിരോചർമ്മത്തെ സംരക്ഷിച്ച് മുടികൊഴിച്ചിലിൽ നിന്നു രക്ഷിക്കുന്നു.

7. മഞ്ഞ കാപ്സികം
ഒാറഞ്ചിനെ അപേക്ഷിച്ച് 5 മടങ്ങ് അധികം വൈറ്റമിൻ സി ഇതിൽ അടങ്ങിയിരിക്കുന്നു. മുടിയിഴകൾ പൊട്ടുന്നതു തടഞ്ഞ്, കൂടുതൽ കരുത്തോടെ വളരാൻ വൈറ്റമിൻ സി സഹായിക്കുന്നു.

8. കക്ക
മുടികൊഴിച്ചിലിനുള്ള പ്രധാന കാരണം സിങ്കിന്റെ അഭാവമാണ്. സിങ്ക് കൂടുതൽ അടങ്ങിയ കക്ക പോലുളള വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണ് ഇതിനുളള പ്രതിവിധി.

Loading...

Leave a Reply

Your email address will not be published.

More News