Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 7:00 pm

Menu

Published on July 31, 2015 at 11:26 am

‘എലി ശല്യം ‘;നാല് മണിക്കൂർ പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

four-hours-into-journey-rat-grounds-air-indias-milan-flight

ന്യൂഡൽഹി:  എലിയെ കണ്ടതിനെ തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി.വ്യാഴാഴ്‌ച ഡല്‍ഹിയില്‍ നിന്ന്‌ ഇറ്റലിയിലെ മിലാനിലേക്ക്‌ പോയ വിമാനമാണ്‌ എലിയെ കണ്ടതിനെ തുടര്‍ന്ന്‌ അടിയന്തരമായി തിരിച്ചുവിളിച്ചത്‌. സംഭവസമയത്ത് വിമാനത്തിൽ യാത്രക്കാരും ജീവനക്കാരും ഉൾപ്പടെ  200 പേർ ഉണ്ടായിരുന്നു.ഡൽഹിയിൽ നിന്നും പറന്നുയർന്ന് പാകിസ്ഥാനിലെത്തിയപ്പോഴാണ് യാത്രക്കാരിൽ ചിലരും കാബിൻ ക്രൂ ജീവനക്കാരും വിമാനത്തിനുള്ളിൽ എലിയെ കണ്ടത്. സാധാരണ ഇത്തരം സാഹചര്യങ്ങളിൽ വിമാനം അടിയന്തരമായി താഴെയിറക്കേണ്ടതാണ്. എന്നാൽ ഇറ്റലി വരെ യാത്ര ചെയ്യാനുള്ള ഇന്ധനം വിമാനത്തിലുണ്ടായിരുന്നതിനാൽ അത് ചോർത്തിക്കളഞ്ഞ ശേഷമേ വിമാനം ഇറക്കാൻ സാധിക്കുമായിരുന്നുള്ളു. അവസാനം വിമാനം ഡൽഹിയേലേക്ക് തിരിച്ചെത്തിച്ചു.അടുത്തകാലത്ത്‌ രണ്ടാം തവണയാണ്‌ ഡല്‍ഹിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം എലിശല്യത്തെ തുടര്‍ന്ന്‌ നിലത്തിറക്കുന്നത്‌. മെയ്‌ അവസാന വാരത്തില്‍ ലേയിലുംകാബിനുളളില്‍ എലികളെ കണ്ടതിനെ തുടര്‍ന്ന്‌ ഒരു വിമാനം നിലത്തിറക്കിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News