Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 6:49 pm

Menu

Published on November 24, 2016 at 2:04 pm

മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ കുരങ്ങനോടുള്ള ക്രൂരത ഞെട്ടിക്കുന്നത്; കൈ പിറകില്‍ കെട്ടി കഴുത്ത് മുറുക്കി കൊലപ്പെടുത്തി

four-medical-students-of-cmc-were-suspended-for-brutally-torturing-and-killing-a-monkey

ചെന്നൈ : മനുഷ്യര്‍ സഹജീവികളോട് കാണിക്കുന്ന ക്രൂരതയുടെ നേർക്കാഴ്ച്ചയാണ് ഇപ്പോൾ കാണാനാകുന്നത്.ചെന്നൈയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പട്ടിയെ ടെറസില്‍ നിന്ന് താഴേക്ക് എറിഞ്ഞതിന് പിന്നാലെ വെല്ലൂര്‍ കാമ്പസില്‍ കുരങ്ങിനെ ക്രൂരമായി കൊലപ്പെടുത്തി..സംഭവത്തില്‍ നാല് മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു.വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ വിദ്യാർഥികളായ ജാസ്​പർ സാമുവൽ സാഹൂ, രോഹിത്കുമാർ യെനുക്കോട്ടി, അരുൺ ലൂയിശശികുമാർ, അലക്സ് ചക്കാലയിൽ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.നവംബര്‍ 19-നാണ് സംഭവം നടന്നത്. ഒരു വയസ്സുമാത്രം പ്രായമുള്ള പെണ്‍കുരങ്ങിനെ വിദ്യാര്‍ഥികള്‍ നിഷ്ഠൂരമായി കൊല്ലുകയായിരുന്നെന്നാണ് കേസ്. കുരങ്ങിന്റെ ശരീരം ക്യാമ്പസില്‍ തന്നെ കണ്ടെത്തി.കൈകള്‍ പിന്നില്‍ കെട്ടി കഴുത്തില്‍ കേബിള്‍ മുറുക്കി ജനനേന്ദ്രിയത്തില്‍ മൂര്‍ച്ചയേറിയ ആയുധം കടത്തിയാണ് കുരങ്ങിനെ ക്രൂരമായി കൊന്നത്.ഉച്ചയോടെ ഹോസ്റ്റല്‍മുറിയില്‍ കയറിയ കുരങ്ങിനെ പുതപ്പിട്ട് മൂടി പിടികൂടിയശേഷം ഈ വിദ്യാര്‍ഥികള്‍ ടെറസ്സില്‍ ടെറസ്സില്‍ കൊണ്ടുപോയി. ക്രൂരമായി മര്‍ദിക്കുകയും കൊന്നു കുഴിച്ചു മൂടുകയുമായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ വൈല്‍ഡ് ലൈഫ് പ്രവര്‍ത്തകരും ആക്ടിവിറ്റുകളും വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട് .ക്യാമ്പസില്‍ ധാരാളമായി കുരുങ്ങുകള്‍ എത്തുന്നത് സാധാരണ കാഴ്ചയാണ്.എന്നാലിവ ഉപദ്രവങ്ങളൊന്നും ഉണ്ടാക്കാറില്ല.മനുഷ്യരുടേതായാലും മൃഗങ്ങളുടേതായാലും ജീവന് ഒരേ പ്രാധാന്യം നല്‍കേണ്ടതാണ്.സംഭവത്തെ നിയമപരമായി നേരിടുമെന്ന് വൈല്‍ഡ് ലൈഫ് പ്രവര്‍ത്തകര്‍ പറഞ്ഞു.പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് .സംഭവത്തില്‍ വൈകാതെ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published.

More News