Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 5:24 am

Menu

Published on September 13, 2014 at 12:55 pm

സിഗരറ്റ് വാങ്ങാന്‍ വിസമ്മതിച്ച 14 കാരനെ കൊലപ്പെടുത്തി

four-men-kill-boy-for-refusing-to-fetch-cigarettes

ന്യൂഡല്‍ഹി: സിഗരറ്റ് വാങ്ങി നൽകാത്തതിന് 16 കാരനെ നാലംഗസംഘം കൊലപ്പെടുത്തി. നോര്‍ത്ത്-വെസ്റ്റ് ദില്ലിയിലെ ഭരത് നഗറിലാണ് ദാരുണമായ സംഭവം അരങ്ങേറിയത് .12 ാം ക്ലാസുകാരനായ രഞ്ചൻ എന്ന വിദ്യാർത്ഥിയാണ്  അക്രമികളുടെ കുത്തേറ്റ് മരിച്ചത്.രാത്രി എട്ടുമണിയോടെ കൂട്ടുകാര്‍ക്കൊപ്പം ട്യൂഷന്‍ കഴിഞ്ഞു വരികയായിരുന്ന രഞ്ജന്‍ എന്ന വിദ്യാര്‍ത്ഥി. അക്രമിസംഘം സ്ഥിരമായി ഇരുന്ന ചീട്ടു കളിക്കുന്നിടത്തെത്തിയപ്പോള്‍ രഞ്ജനെ ഒരാള്‍ അരികിലേക്ക് വിളിക്കുകയും ഒരു പാക്കറ്റ് സിഗരറ്റ് വാങ്ങിവരാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ മൈനര്‍ ആയതിനാല്‍ തനിക്ക് സിഗരറ്റ് കിട്ടില്ലെന്നും തന്നെ വെറുതെ വിടണമെന്നും രഞ്ജന്‍ അഭ്യര്‍ത്ഥിച്ചു.മദ്യപിച്ചിരുന്ന നാലംഗ സംഘം ഉടന്‍ വിദ്യാര്‍ത്ഥിയെ തടഞ്ഞുവെക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. സംഘത്തിന്റെ പിടിയില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച രഞ്ജനെ അക്രമികളിലൊരാള്‍ പൊട്ടിച്ച കുപ്പികൊണ്ട് കുത്തി വീഴ്ത്തി. സുഹൃത്തുക്കള്‍ ഉടന്‍ പ്രദേശവാസികളെ വിവരം അറിയിക്കുമ്പോഴേക്കും അക്രമി സംഘം രക്ഷപ്പെട്ടിരുന്നു. രഞ്ജനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Loading...

Leave a Reply

Your email address will not be published.

More News