Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 15, 2025 12:08 am

Menu

Published on April 14, 2014 at 2:53 pm

ട്യൂഷന്‍ ടീച്ചറിനെ പീഡിപ്പിച്ച ശേഷം നഗ്നചിത്രം വാട്‌സ്അപ്പില്‍ പ്രചരിപ്പിച്ചു;നാല് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

four-students-booked-for-making-obscene-mms-of-their-teacher

ഹരിയാന : ട്യൂഷന്‍ ടീച്ചറിനെ പീഡിപ്പിച്ച ശേഷം നഗ്നചിത്രം പകര്‍ത്തി വാട്‌സ്അപ്പില്‍ പ്രചരിപ്പിച്ചതിന് വിദ്യാര്‍ഥികള്‍ക്കെതിരെ ടീച്ചര്‍ കേസെടുത്തു. ഹരിയാനയിലെ ജിന്ദ് ജില്ലയിലാണ് നാല് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ജിന്ദ് ജില്ലയിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന നാലു വിദ്യാര്‍ഥികള്‍ സമീപത്തുള്ള വീട്ടില്‍ ട്യൂഷനായി പോകുക പതിവായിരുന്നു. .കഴിഞ്ഞ ദിവസം ട്യൂഷന് ടീച്ചറുടെ വീട്ടില്‍ എത്തിയ കുട്ടികള്‍ വീട്ടില്‍ ടീച്ചര്‍ തനിച്ചാണ് ഉള്ളതെന്ന് മനസിലാക്കുകയും ടീച്ചറിനെ പീഡിപ്പിക്കാന്‍ പദ്ധതിയിടുകയുമായിരുന്നു.ടീച്ചറെ കയറിപിടിച്ച വിദ്യാര്‍ഥികള്‍ ബലമായി വസ്ത്രാക്ഷേപം നടത്തി. തുടര്‍ന്ന് നാലുപേരും ചേര്‍ന്ന് പീഡിപ്പിച്ച ശേഷം ടീച്ചറുടെ നഗ്നചിത്രം മൊബൈല്‍ ഫോണിലെ ക്യാമറയില്‍ പകര്‍ത്തി. നാലുപേരും ടീച്ചര്‍ക്കൊപ്പം ഇരിക്കുന്ന ചിത്രങ്ങളും പകര്‍ത്തി. സംഭവം പുറത്തുപറഞ്ഞാല്‍ ചിത്രങ്ങള്‍ എംഎംഎസ് വഴി പ്രചരിപ്പിക്കുമെന്നും കൊന്നുകളയുമെന്നും അവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് വീട്ടുകാര്‍ വരുന്നതിന് മുന്‍പ് തന്നെ വിദ്യാര്‍ഥികള്‍ സ്ഥലംവിട്ടു.എന്നാല്‍ വീട്ടിലെത്തിയ മാതാപിതാക്കളോട് ടീച്ചര്‍ നടന്ന സംഭവങ്ങള്‍ എല്ലാം തുറന്നു പറയുകയും .അതേതുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു .നാലു വിദ്യാര്‍ഥികളെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കെതിരെ പോലിസ്‌ കേസ്‌ എടുത്തിട്ടുണ്ട് .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News