Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 12:19 am

Menu

Published on July 15, 2014 at 12:48 pm

പുരോഹിതരില്‍ രണ്ട് ശതമാനം പേരും കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

francis-mar-papa-criticizes-priests

കത്തോലിക്ക പുരോഹിതരില്‍ രണ്ട് ശതമാനം പേരും കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കുട്ടികളെ നശിപ്പിക്കുക എന്നത് ഭീകരവും സങ്കല്‍പിക്കാന്‍ കഴിയാത്തത്ര വൃത്തി കെട്ട കാര്യവുമാണ്. ഇതൊരു തരത്തിലും സഹിക്കാന്‍ പറ്റുന്നതല്ല. അര്‍ഹിക്കുന്ന ഗൗരവത്തോടെ തന്നെ ഇതിനെ നേരിടുമെന്നും കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ കൊടുക്കുമെന്നും മാര്‍പാപ്പ വ്യക്തമാക്കി.ഇറ്റാലിയന്‍ പത്രമായ ലാ റിപബ്ലിക്കയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ മാര്‍പാപ്പ ഇക്കാര്യം വെളിപ്പെടുത്തിയത്. പുരോഹിതന്‍മാരുടെ ലൈംഗിക പീഡനത്തെ ശക്തമായി അപലപിച്ചാണ് മാര്‍പാപ്പയുടെ പ്രസ്‌താവന. പുരോഹിതരുടെ പീഡനത്തിനിരയായ കുട്ടികളുമായി മാര്‍പ്പാപ്പ ഈയിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ച്ചയില്‍ പുരോഹിതര്‍ ചെയ്ത തെറ്റിന് മാര്‍പാപ്പ കുട്ടികളോട് ക്ഷമയും ചോദിച്ചിരുന്നു. 50ല്‍ ഒരു പുരോഹിതന്‍ വീതം കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടെന്ന് തന്റെ ഉപദേശകര്‍ അറിയിച്ചതായി മാര്‍പ്പാപ്പ അഭിമുഖത്തില്‍ വെളിപ്പെടുത്തി. നിര്‍ഭാഗ്യവശാല്‍ ബാല പീഡനം സാധാണവും വ്യാപകവുമായിരിക്കുകയാണ്. ഈ ദുസ്വഭാവം ഇല്ലായ്മ ചെയ്യാനായി സഭ പോരാടും. ഈ കുഷ്ഠ രോഗം പക്ഷേ, നമ്മുടെ വീടുകളിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്തുവിനെ പോലെതന്നെ ബാലപീഡകരായ പുരോഹിതര്‍ക്കെതിരെ താന്‍ വടിയെടുക്കുമെന്നും മാര്‍പ്പാപ്പ അറിയിച്ചു. അതോടൊപ്പം പുരോഹിതന്മാരുടെ ബ്രഹ്മചര്യ വ്യവസ്ഥ ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News