Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 10:20 am

Menu

Published on August 13, 2014 at 1:31 pm

ബാംഗ്ലൂർ നഗരം മുഴുവൻ വൈ ഫൈ ആകാനൊരുന്നു

free-wifi-hotspots-in-bangalore

ബാംഗ്ലൂർ: ഇന്ത്യയിലെ ആദ്യ വൈ ഫൈ നഗരമെന്ന സ്ഥാനം ഇനി ബാംഗ്ലൂരിന് സ്വന്തം. ആറു മാസത്തിനുള്ളില്‍ ബംഗ്ലൂര്‍ നഗരം മുഴുവനായും വൈ ഫൈ ആകാനൊരുങ്ങുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്താദ്യമായി പൊതുനിരത്തില്‍ വൈഫൈ ലഭ്യമാക്കിയത് ബാംഗ്ലൂരിലായിരുന്നു. ബാംഗ്ലൂരില്‍ ഒരു ദിവസം ശരാശരി 1000 ഉപഭോക്താക്കളുണ്ടെന്നാണ് കണക്ക്. അതിൽ ഏറെയും ചെറുപ്പക്കാരാണ് ഈ സേവനം പ്രയോജനപ്പെടുത്തുന്നത്. സ്മാര്‍ട്ട്‌ഫോണിലോ, വൈഫൈ സംവിധാനം ഉള്ള മറ്റേതെങ്കിലും ഫോണിലോ വൈ ഫൈ മോഡ് ഓണ്‍ ആക്കിയാല്‍ ഈ സൗകര്യം ലഭ്യമാകുന്നതാണ്. ഈ സൗകര്യം ലഭ്യമാകാൻ അക്‌സസ് പാസ് വേര്‍ഡിന് നമ്മ വൈ ഫൈ വെബ് സൈറ്റില്‍ മൊബൈല്‍ നമ്പര്‍ നല്‍കുക. പാസ് വേര്‍ഡ് എസ്.എം.എസ്. ആയി ഇന്‍ ബോക്‌സില്‍ എത്തും. അപ്പോള്‍ മുതല്‍ മൂന്നു മണിക്കൂര്‍ സമയത്തേക്ക് 50 എം.ബി. ഡാറ്റ ഉപയോഗിക്കാനാകും. 512 കെ.ബി.പി.എസ്സാണ് ഇതിൻറെ സ്പീഡ്.ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും വൈ ഫൈ സൗകര്യം ലഭ്യമാക്കുമെന്ന് ഐ.ടി. മന്ത്രി എസ്.ആര്‍. പാട്ടീല്‍ പറഞ്ഞിട്ടുണ്ട്. സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡ്, ശിവാജി നഗര്‍, ജയനഗര്‍, ബനശങ്കരി, വിജയനഗര്‍ എന്നിവിടങ്ങളില്‍ അടുത്തു തന്നെ വൈഫൈ സൗകര്യം ലഭ്യമാക്കുന്നതാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33