Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 12:42 am

Menu

Published on April 28, 2014 at 2:43 pm

മഴ ലഭിക്കുമെന്ന വിശ്വാസത്തിൽ ആസ്സാമിൽ തവളക്കല്യാണം നടത്തുന്നു

frog-marriage-in-assam

വിളവെടുപ്പ് കാലത്തേക്കാവശ്യമായ മഴ ലഭിക്കുന്നതിന് പ്രകൃതിയെ ആരാധിക്കുന്നതിൻറെ ഭാഗമായി ആസ്സാമിൽ തവളക്കല്യാണം നടത്തുന്നു.ഈ കല്യാണത്തിനായി ഒരു വണ്ടിയിൽ തവളകളെ കൂട്ടമായി തടാകത്തിനടുത്തേക്ക് കൊണ്ട് വരുന്നു.സ്ത്രീകളാണ് തവളക്കല്യാണത്തിന് മേൽനോട്ടം വഹിക്കുന്നത്.ഇവർ രണ്ടു വിഭാഗങ്ങളായി തിരിഞ്ഞ് ആണ്‍ തവളകളെയും പെണ്‍ തവളകളെയും കഴുകി വൃത്തിയാക്കുന്നു.പിന്നീട് ഇവയെ പുതിയ വസ്ത്രത്തിൽ പൊതിയുന്നു.പെണ്‍ തവളകളെ താലിയിട്ട് വരെ ഇവർ ഒരുക്കുന്നത്. അതിനുശേഷം ഒരു ചങ്ങാടത്തിൽ ആണ്‍ തവളകളെയും പെണ്‍ തവളകളെയും ഒരുമിച്ചിരുത്തി തടാകത്തിലേക്ക് ഒഴുക്കി വിടുന്നു.പിന്നീടിവർ ഇണ ചേരുന്നതോടെ മഴ പെയ്യുമെന്നാണ് ഇവിടുത്തെ ആളുകളുടെ വിശ്വാസം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News