Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 10:18 am

Menu

Published on October 7, 2017 at 1:06 pm

പെട്രോള്‍ പമ്പില്‍ നിന്ന് സിഗരറ്റുവലിക്കരുതെന്ന് പറഞ്ഞ് അനുസരിച്ചില്ല; യുവാവിന് പണികൊടുത്ത് പമ്പ് ജീവനക്കാരന്‍

gas-station-man-smoking-cigarette-fire-extinguisher

പെട്രോള്‍ പമ്പില്‍ നിന്ന് പുകവലിക്കുകയോ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കയോ ചെയ്യരുതെന്ന കാര്യം അറിയാത്തവരുണ്ടാകില്ല. കാരണം ചെറിയൊരു തീപ്പൊരി മതി വലിയ അപകടത്തിന് കാരണമാകാന്‍. എളുപ്പത്തില്‍ തീപിടിക്കുന്ന ഇന്ധനമാണ് പെട്രോള്‍. അതുകൊണ്ട് തന്നെ പെട്രോളിനെ കൈകാര്യം ചെയ്യുമ്പോള്‍ ഇരട്ടി ശ്രദ്ധവേണം.

എന്നാല്‍ അപകടമാണെന്ന് അറിഞ്ഞിട്ടും അത് അവഗണിച്ചാല്‍ എന്തായിരിക്കും അവസ്ഥ. ചെയ്യരുതെന്ന് വിലക്കിയാലും അനുസരിക്കാത്തവര്‍ക്ക് പാഠമാകുന്നതാണ് ബള്‍ഗേറിയയിലെ സോഫിയായി നഗരത്തില്‍ അറങ്ങേറിയ ഈ സംഭവം.

നഗരത്തിലെ പെട്രോള്‍ പമ്പിന്റെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. ഒരേ പോലുള്ള രണ്ട് കാറുകളില്‍ ഇന്ധനം നിറയ്ക്കാനെത്തിയതായിരുന്നു യുവാക്കള്‍. എന്നാല്‍ കാറില്‍ നിന്ന് പുറത്തിറങ്ങിയ ഇവരില്‍ ഒരാളുടെ കയ്യില്‍ എരിയുന്ന സിഗരറ്റുണ്ടായിരുന്നു. അതു അയാള്‍ നിന്നിരുന്നത് മെഷീനിന്റെ തൊട്ടടുത്തും.

ഇതു ശ്രദ്ധയില്‍പ്പെട്ട പെട്രോള്‍ പമ്പിലെ ജീവനക്കാരന്‍ ഇയാളോട് സിഗരറ്റ് വലിക്കരുതെന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ട്. എന്നാല്‍ യുവാവ് ഇതൊന്നും ചെവിക്കൊള്ളാന്‍ തയ്യാറായില്ല. ഒടുവില്‍ ജീവനക്കാരന്‍ ഫയര്‍ എക്‌സിറ്റിംഗ്വിഷര്‍ എടുത്ത്വന്ന് യുവാവിനു നേരെ പ്രയോഗിക്കുകയായിരുന്നു.

അറിഞ്ഞുകൊണ്ട് അപകടം വരുത്തുന്ന പ്രവര്‍ത്തി ചെയ്ത യുവാവിനെ മാതൃകാപരമായി ശിക്ഷിച്ച പെട്രോള്‍ പമ്പ് ജീവനക്കാരന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. പെട്രോള്‍ നിറയ്ക്കുമ്പോള്‍ എന്‍ജിന്‍ പോലും ഓഫ് ചെയ്യാന്‍ ശ്രദ്ധിക്കണമെന്ന് പറയുന്നിടത്താണ് യുവാവിന്റെ സിഗരറ്റ് വലി.

Loading...

Leave a Reply

Your email address will not be published.

More News