Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 3:23 am

Menu

Published on December 15, 2017 at 11:18 am

”അവന്‍ എനിക്ക് മകനെപ്പോലെയായിരുന്നു, എന്നിട്ടും വിവാഹം കഴിക്കേണ്ടി വന്നു..” ഒമ്പതാം ക്ലാസ്സുകാരൻ നിർബന്ധ വിവാഹത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിക്ക് പറയാനുള്ളത്

gaya-woman-says-what-are-the-reasons-and-how-it-happened

ഗയ: ഭര്‍ത്താവ് മരിച്ച യുവതിയെ നിര്‍ബന്ധിപ്പിച്ച് ഭര്‍ത്താവിന്റെ സഹോദരനായ പതിനഞ്ചുകാരനെ കൊണ്ട് വിവാഹം കഴിപ്പിചതിനെ തുടർന്ന് പതിനഞ്ചുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതി മനസ്സ് തുറക്കുന്നു.2009ലാണ് റൂബി വിവാഹിതയാകുന്നത്. അന്ന് ഭർത്താവിന്റെ ഇളയ സഹോദരനായ മഹാദേവിന് പ്രായം ഏഴ്. അമ്മയില്ലാത്ത കുട്ടിയായ മഹാദേവനെ അന്നുമുതൽ സ്വന്തം മകനെ പോലെയായിരുന്നു റൂബി നോക്കിപോന്നത്.

അങ്ങനെയിരിക്കെ 2013ലാണ് റൂബിയുടെ ഭര്‍ത്താവ് സതീഷ് വൈദ്യുതാഘാതമേറ്റ് മരിക്കുന്നത്. അപ്പോഴേക്കും റൂബിക്ക് മൂന്ന് വയസായ മകളും ഒരു വയസ്സുള്ള മകനുമുണ്ടായിരുന്നു. അങ്ങനെ അന്ന് മുതൽ ഭർത്താവിന്റെ പിതാവ് തന്നെക്കാൾ 10 വയസ്സിന് ഇളയ മഹാദേവിനെ വിവാഹം ചെയ്യാൻ നിർബന്ധിപ്പിക്കുകയായിരുന്നു.

‘സതീഷിന്‍റെ മരണശേഷം എന്‍റെ മാതാപിതാക്കളോടൊപ്പമായിരുന്നു ഞാന്‍ താമസിച്ചിരുന്നത്. എന്നാല്‍ കുടുംബത്തിന്‍റെ അഭിമാനം സംരക്ഷിക്കണമെങ്കില്‍ ഞാനും കുട്ടികളും ഭര്‍ത്താവിന്‍റെ വീട്ടിലാണ് നില്‍ക്കേണ്ടത് എന്ന അഭിപ്രായക്കാരനായിരുന്നു ഭര്‍ത്താവിന്‍റെ പിതാവ്. മകനെ പോലെ കണ്ടിരുന്ന ആളെ വിവാഹം കഴിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നുവെങ്കിലും ആ കുടുംബത്തില്‍ എന്‍റെ സ്ഥാനം നിലനിര്‍ത്താന്‍ എനിക്ക് മുമ്ബില്‍ മറ്റ് വഴികളുണ്ടായിരുന്നില്ല.’ റൂബി പറയുന്നു.

ഭർത്താവ് മരിച്ച സമയത്ത് കടയിൽ നിന്നും ലഭിച്ച 80000 രൂപയിൽ നിന്നും തനിക്ക് അവകാശപ്പെട്ട 53000 രൂപ തരണമെങ്കിൽ മഹാദേവിനെ വിവാഹം കഴിക്കണമെന്ന് പറയുകയായിരുന്നു എന്ന് റൂബി പറയുന്നു. ‘ഡിസംബര്‍ 11നായിരുന്നു വിവാഹം. വൈകീട്ട് ആറ് മണിയോടെയാണ് മാലയിട്ട് ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. കുട്ടികളോടൊപ്പം തന്‍റെ മുറിയില്‍ ഉറങ്ങാന്‍ കിടന്ന താന്‍ 11 മണിയോടെ ശബ്ദം കേട്ടാണ് ഞെട്ടിയുണര്‍ന്നത്. അപ്പോഴേക്കും മഹാദേവ് മരിച്ചിരുന്നു’. റൂബി പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News