Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 1:46 pm

Menu

Published on March 15, 2018 at 4:42 pm

കാലിനെ വെളുപ്പിക്കും വെറും നാല് ദിവസം കൊണ്ട് ..!!

get-shiny-beautiful-legs-with-lemon-scrub

സൗന്ദര്യസംരക്ഷണം എന്നത് മുഖത്ത് മാത്രമായ് ഒതുങ്ങിപ്പോവേണ്ട ഒന്നല്ല . സൗന്ദര്യസംരക്ഷണത്തിൽ പാദങ്ങളുടെ സംരക്ഷണവും വളരെ പ്രധാനമാണ് . മുഖത്തോടൊപ്പം തന്നെ വളരെ കരുതലോടെ പരിചരിക്കേണ്ട ഒന്നാണ് കാലുകളും . കാരണം ഒരു വ്യക്തിയുടെ വൃത്തിയെ തന്നെ ചൂണ്ടിക്കാണിക്കുന്ന ഒന്നാണ് അയാളുടെ കാലുകൾ .

കാലുകളിൽ ഉണ്ടാവുന്ന വരള്‍ച്ച വിണ്ട കീറല്‍ തുങ്ങിയവ വളരെയധികം പ്രശ്‌നമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്.
അതുകൊണ്ട് തന്നെ കാലിന്റെ ഭംഗിക്കും സംരക്ഷണത്തിനും കൂടുതൽ കരുതൽ നൽകേണ്ടതാണ് . ഇതിനായ് ബ്യൂട്ടി പാര്‍ലറുകളിൽ കയറിയിറങ്ങതെ വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്.

നാരങ്ങത്തോട്

പാദസംരക്ഷണത്തില്‍ നാരങ്ങത്തോട് അത്ര നിസാരക്കാരനല്ല . നാരങ്ങത്തോട് കാലില്‍ നല്ലതു പോലെ ഉരസുക. കാലിന് കൂടുതൽ നിറം നൽകുന്നതിനും പാദങ്ങളിലെ കറുത്ത പാടുകള്‍ ഇല്ലാതാക്കുന്നതിനും വരണ്ട ചര്‍മ്മത്തിനും ഇത് നല്ല ഒരു പരിഹാരമാർഗമാണ് .

ചുടുവെള്ളത്തില്‍ കഴുകുക

ദിവസം ചൂടുവെള്ളത്തില്‍ പാദങ്ങള്‍ കഴുകുന്നത് നല്ലതാണ് . ഇത് വിരലുകളിലും നഖത്തിനിടയിലുമുള്ള പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കിനേയും ഇല്ലാതാക്കുന്നു . കൂടാതെ ഇത് പാദങ്ങളുടെ ആരോഗ്യത്തേയും സഹായിക്കുന്നു.

ഉപ്പും നാരങ്ങ നീരും

ഉപ്പും നാരങ്ങ നീരും ഉപയോഗിച്ച് പാദം നല്ലതു പോലെ മസ്സാജ് ചെയ്യുന്നതിലൂടെ പാദങ്ങളിലെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നതിന് ഉപ്പും നാരങ്ങ നീരും ബെസ്റ് ആണ് . കൂടാതെ ഉപ്പും നാരങ്ങ നീരും നല്ലൊരു സ്‌ക്രബ്ബര്‍ കൂടെയാണ് .

സോപ്പ് ഉപയോഗിക്കരുത്

നല്ല ആരോഗ്യത്തിന് സോപ്പ് ഉപയോഗിച്ച് പാദങ്ങള്‍ കഴുകുന്നത് അത്ര നല്ലതല്ല എന്നാല്‍ ഉപയോഗിക്കുന്നതിൽ തെറ്റില്ല . എന്നാല്‍ ഉപയോഗിക്കുമ്പോള്‍ അത് പൂര്‍ണമായും നഖങ്ങള്‍ക്കിടയില്‍ നിന്നും കഴുകിക്കളയാന്‍ പ്രത്യേകം ശ്രദ്ധിക്കണം മെന്നുമാത്രം .

വെളിച്ചെണ്ണയും നാരങ്ങ നീരും

പാദങ്ങളെ സോഫ്റ്റ് ആവുന്നതിനും മൃദുവാകുന്നതിനും കാലുകളിൽ വെളിച്ചെണ്ണയും നാരങ്ങ നീരും മിക്‌സ് ചെയ്ത് മസ്സാജ് ചെയ്യുക . വിരലുകളുടെ ഇടയ്ക്ക് നല്ലതു പോലെ വൃത്തിയാക്കുകയും ചെയ്യുന്നു .

Loading...

Leave a Reply

Your email address will not be published.

More News