Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 4:33 pm

Menu

Published on October 21, 2013 at 11:29 am

ഇഞ്ചി മഹാത്മ്യം – ഇഞ്ചിയുടെ ഗുണങ്ങൾ

ginger-and-its-benefits

ഇഞ്ചി ഒരു തരം ഒറ്റമൂലിയാണ്. വീട്ടില്‍ ഇഞ്ചി എപ്പോഴും ഉണ്ടാകുമല്ലോ ??വയറ്റു വേദന വരുമ്പോഴൊൽ ഇഞ്ചിയും വെളുത്തുള്ളിയും സമം ചേര്‍ത്ത് ഉപ്പും താളിച്ച് ഒരു ഉരുളയാക്കി വായുടെ ഉള്‍ഭാഗത്ത് (അണ്ണാക്കില്‍) വെച്ച് തന്നിട്ട് വിഴുങ്ങിയാൽ മതി, ആ എരിയുന്ന ഇഞ്ചി മരുന്ന് വയറ്റില്‍ ചെല്ലേണ്ട താമസം ഒരു ഏമ്പക്കം പുറത്തേക്ക് ചാടുന്നതോടെ വയറ്റു വേദന പമ്പ കടക്കും.
ജലദോഷം മുതല്‍ അതിസാരം വരെ എന്തിനും പ്രതിവിധിയായി ഇഞ്ചി മതി. ദഹനക്കേടും ഉദരസംബന്ധങ്ങളായ അസുഖങ്ങളും ഒരു പരിധി വരെ കറികളില്‍ ഇഞ്ചി ഉപയോഗിച്ചാല്‍ ഇല്ലാതാക്കാം. എന്ത് അസുഖം വന്നാലും ആശുപത്രികളിലേക്ക് ഓടുന്നതിനു മുമ്പ് ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന അത്ഭുത വീര്യത്തില്‍ വിശ്വാസം അര്‍പ്പിച്ച് നോക്കൂ. പലപ്പോഴും വൈദ്യസഹായം തേടുന്നത് ഒഴിവാക്കാം.

മോരില്‍ ഇഞ്ചി അരച്ച് ചേര്‍ത്ത് കുടിക്കുന്നതും ഭക്ഷണത്തോടൊപ്പം കഴിക്കുന്നതും ദുര്‍മ്മേദസ് ഒഴിവാക്കാനും പ്രമേഹത്തെ അകറ്റി നിര്‍ത്താനും കഴിയും.

തിരക്കില്‍ പെട്ടോടുന്ന ആധുനിക ജീവിതസാഹചര്യങ്ങളില്‍ നമ്മെ ആദ്യം പിടികൂടുന്ന കൊളസ്ട്രൊളിനും നല്ല പരിഹാരമാണ് ഇഞ്ചിചേര്‍ത്ത മോര്. നമ്മുടെ നാട്ടില്‍ കൃതൃമ പാനീയങ്ങള്‍ സര്‍വ്വസാധാരണമാകുന്ന കാലത്തിന് മുമ്പ് ജനകീയമായിരുന്ന സംഭാരം ഒരു നല്ല ദാഹശമനി എന്നതിലുപരി ഒരു ഔഷധവും കൂടി ആയിരുന്നു എന്നതാണ് സത്യം. അതൊക്കെ ഒഴിവാക്കി ഇപ്പോള്‍ നാം വന്‍ വില കൊടുത്ത് കോള പോലുള്ള വിഷം വാങ്ങി ഫ്രിഡ്ജില്‍ വെച്ച് സേവിക്കുന്നതാണ് നമ്മുടെ പല രോഗങ്ങള്‍ക്കും കാരണം.

കഫകെട്ട്, ഛര്‍ദ്ദി, മനം പിരട്ടല്‍, തൊണ്ടകുത്ത് എന്നിവയ്ക്കൊക്കെയും ഇഞ്ചിനീര് തേനില്‍ ചാലിച്ച് ഉപയോഗിക്കുന്നത് നല്ല ഫലം തരും എന്നതാണ് എന്റെ അനുഭവം. ഇഞ്ചി ഉണക്കി ചുക്കാക്കി അത് കട്ടം കാപ്പിയില്‍ ചേര്‍ത്ത് കുടിക്കുന്നത് ഉറക്കമില്ലായ്മയെ മാറ്റി നിര്‍ത്തും. അതായത് ഉണങ്ങിയ ഇഞ്ചി മനസ്സമാധാനത്തോടെയുള്ള ഉറക്കം തരുമെന്ന് സാരം. കാപ്പിയില്‍ ഇഞ്ചി ചേര്‍ത്ത് കഴിക്കുന്നത് ചുമയ്ക്കും അത്യുത്തമം. ഇത്തിരി ചുക്ക് വീട്ടിലുണ്ടെങ്കില്‍ കഫ് സിറപ്പ് വീട്ടിലേക്ക് കൂട്ടുകയേ വേണ്ട.

സ്ത്രീകളുടേം ഉറ്റമിത്രമാണ് ഇഞ്ചി. ഇഞ്ചിയും വെളുത്തുള്ളീം സമം ചേര്‍ത്ത് തേനില്‍ ചേര്‍ത്ത് തലയില്‍ തേല്‍ക്കുന്നത് തലമുടിയുടെ കറുത്ത തിളക്കം നിലനിര്‍ത്താനും താരന്‍ അകറ്റാനും സഹായിക്കും. ഗര്‍ഭകാലത്തെ മനം‌പിരട്ടല്‍, ഛര്‍ദ്ദി എന്നിവക്ക് ഇഞ്ചിനീര് നല്ല ഔഷധമാണ്. ആര്‍ത്തവകാലത്തെ ബുദ്ധിമുട്ടുകള്‍ക്കും വയര്‍ വേദനക്കും ഇഞ്ചിനീരും തേനും ചേര്‍ത്ത മിശൃതം ആശ്വാസം നല്‍കും.

ഇതിലൊക്കെയും ഉപരി ഞരമ്പ് രോഗങ്ങള്‍ക്കെതിരേ ഇഞ്ചിയുടെ പ്രവര്‍ത്തനം അത്ഭുതാവഹമാണ്. മുട്ടുചിരട്ടയുടെ സന്ധിബന്ധങ്ങളെ ബാധിക്കുന്ന ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് എന്ന ഞരമ്പ് രോഗത്തിന് ദിവസം രണ്ടു നേരം പതിവായി ഇഞ്ചി നീര് കഴിച്ചാല്‍ മതി എന്ന് പരീക്ഷണങ്ങളിലൂടെ തെളിയിക്കപെട്ടിട്ടുണ്ട്. ഇഞ്ചി നീര് പതിവായി കഴിക്കുന്നത് ശരീരത്തിലെ നീര്‍കെട്ടുകള്‍ക്കും ഒരു പരിധിവരെ പരിഹാരം ആണ്.

കൃഷ്ണ തുളസിയുടെ നീരും ഇഞ്ചി നീരും ഉള്ളിനീരും തേനും സമം ചേര്‍ത്ത് കഴിക്കുന്നത് കടുത്ത കഫ ശല്യവും ഇല്ലാതാക്കും.

ഇഞ്ചി, പിപ്പലി, കുരുമുളക് എന്നിവയുടെ മിശ്രിതം (ഒരു നുള്ള്) ഒരുടീ സ്പൂണ്‍ കറുവാപ്പട്ടയും ചേര്‍ത്ത് ചായയില്‍ കലര്‍ത്തി കഴിക്കുന്നത് കൊളസ്ട്രോളിനെ നിയന്ത്രിക്കും.

ഇഞ്ചി ഉപയോഗിക്കുന്നത് ദഹനസംബന്ധമായ രോഗങ്ങള്‍ക്ക് അത്യുത്തമമാണ്. വയറ്കടി, വയറ് വേദന എന്നിവ വേഗം തന്നെ മാറാന്‍ ഇഞ്ചി ഉപകരിക്കും.

ഇഞ്ചി, വയമ്പ്‌ ഇവ അരച്ചു പേരാലിലയില്‍ പൊതിഞ്ഞുകെട്ടി ചാണകം പൊതിഞ്ഞ്‌ ഉമിത്തീയിലിട്ടു വാട്ടിപ്പിഴിഞ്ഞ്‌ നീരെടുത്തു അണ്ണാക്കിലും വായിലും പുരട്ടുന്നത് തൊണ്ടയിലെ അസ്വസ്ഥതകള്‍ക്ക് പരിഹാരമാണ്.

അരടീസ്പൂണ്‍ ഇഞ്ചി കൊത്തിയരിഞ്ഞതും ഒരു വെളുത്തുള്ളി അല്ലി നന്നായി അരിഞ്ഞതും അര ടീ സ്പൂണ്‍ നാരങ്ങ നീരില്‍ ചേര്‍ത്ത് ആഹാരത്തിന് മുമ്പ് കഴിക്കുന്നതും കൊളസ്ട്രോള്‍ നിയന്ത്രണത്തിന് നല്ലതാണ്.

Loading...

Leave a Reply

Your email address will not be published.

More News