Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 9:26 pm

Menu

Published on November 29, 2014 at 12:51 pm

കന്യക ‘ഗര്‍ഭിണിയായി ; പരിശോധിച്ചപ്പോൾ ട്യൂമര്‍

girl-harassed-for-unwed-pregnancy-for-years-had-11-5-kg-tumour-in-her-stomach

ബറാബങ്കി:വിവാഹം കഴിക്കുന്നതിന് മുമ്പേ ഗര്‍ഭിണിയായി എന്ന് 21 കാരിക്ക് നാട്ടുകാരുടെയും വീട്ടുകാരുടെയും കുറ്റപ്പെടുത്തലും കളിയാക്കലും. ഉത്തര്‍ പ്രദേശിലെ ബറാബങ്കിയിലാണ് സംഭവം നടന്നത്. വേണ്ടത്ര ചികിത്സാ സൗകര്യങ്ങളില്ലാത്ത ഗ്രാമത്തിലെ യുവതിക്ക് വേണ്ട പരിശോധനകള്‍ നല്‍കാന്‍ വീട്ടുകാർക്ക് കഴിഞ്ഞിരുന്നില്ല. യുവതിക്ക് ഗര്‍ഭമാണ് എന്നാണ് ബന്ധുക്കളും നാട്ടുകാരും കരുതിയത്.ഒരു വര്‍ഷത്തിലധികമായിട്ടും യുവതി പ്രസവിക്കാതായപ്പോഴാണ് വീട്ടുകാർ യുവതിയെ ആശുപത്രിയിൽ കാണിച്ചത് .. തുടർന്ന് നടന്ന പരിശോധനയിൽ ആ ഞെട്ടിക്കുന്ന സത്യം പുറത്ത് വന്നത്. യുവതി ഗർഭിണിയല്ലെന്നും വയറ്റിലെ മുഴയാണ് വില്ലനെന്നും അപ്പോൾ കണ്ടെത്തി. ലഖ്‌നോവിലെ ബല്‍റാംപൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് യുവതിയുടെ വയറ്റില്‍ മുഴയാണെന്ന് കണ്ടെത്തിയത്. ഒരു വര്‍ഷത്തിന് മുമ്പ് യുവതിക്ക് വയറുവേദന വന്നതാണ് തുടക്കം. വീടിനടുത്തുള്ള ആശുപത്രിയില്‍ പോയെങ്കിലും അവിടത്തെ ഡോക്ടര്‍മാര്‍ക്ക് സംഭവം എന്താണെന്ന് മനസിലായില്ല.പിന്നീട് കുറേ വേദനസംഹാരികളും നല്‍കി അവര്‍ യുവതിയെ വീട്ടിലേക്കയച്ചു. ദിവസങ്ങള്‍ കഴിയും തോറും യുവതിയുടെ വയര്‍ വളരാന്‍ തുടങ്ങി.അപ്പോൾ യുവതിക്ക് ഗര്‍ഭമാണ് എന്നാണ് ബന്ധുക്കളും നാട്ടുകാരും കരുതിയത്. 11.5 കിലോയുള്ള മുഴയായിരുന്നു യുവതിയുടെ അണ്ഡാശയത്തില്‍ വളർന്നു വന്നത്. പിന്നീട് ഒരു സംഘം ഡോക്ടര്‍മാര്‍ ചേർന്ന് യുവതിയുടെ വയറ്റിലെ മുഴ പുറത്തെടുക്കുകയായിരുന്നു.വിവാഹിതയല്ലാത്ത യുവതിയില്‍ തികച്ചും അസാധാരണമാണ് ഇത്തരമൊരു സംഭവം എന്ന് ഡോക്ടർ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News