Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 9:26 am

Menu

Published on March 20, 2014 at 11:21 am

കാമുകനെ കാണാൻ അയാളുടെ കെട്ടിടത്തിലേക്ക് ചാടിയ പെണ്‍കുട്ടി താഴെ വീണു മരിച്ചു

girl-jumps-to-adjacent-building-to-meet-lover-dies

മുംബൈ: കാമുകനെ രഹസ്യമായി കാണാൻ അയാളുടെ കെട്ടിടത്തിലേക്ക് ചാടിയ പെണ്‍കുട്ടി താഴെ വീണു മരിച്ചു.മുംബൈയിലെ അന്ധേരിയിൽ വച്ച് കാസര്‍വാദവലി സ്വദേശിയായ പ്ലസ്‌ ടു വിദ്യാർഥിനിയാണ് മരിച്ചത്. പെണ്‍കുട്ടി താമസിയ്ക്കുന്ന കെട്ടിടത്തിന് സമാന്തരമായുള്ള കാമുകൻറെ കെട്ടിടത്തിലേക്ക് ചാടിയ പെണ്‍കുട്ടി എഴുനില കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിക്കുകയായിരുന്നു. കാമുകന്റെ കെട്ടിടത്തിൽ അടുത്തിടെ സ്ഥാപിച്ച ക്യാമറയില്‍ കുടുങ്ങാതിരിക്കാനായിരുന്നു പെണ്‍കുട്ടി തൻറെ കെട്ടിടത്തിൽ നിന്നും കാമുകൻറെ കെട്ടിടത്തിലേക്ക് ചാടാൻ തീരുമാനിച്ചത്.കാമുകനെ കാണാനായി തൻറെ വീടിൻറെ ടെറസ്സിലെത്തിയ പെണ്‍കുട്ടി കാമുകൻറെ മുറി അടച്ചിരിക്കുന്നത് കണ്ടപ്പോൾ അയാൾക്ക് ഒരു മെസ്സേജ് അയച്ചു.അപ്പോൾ തൻറെ മുറിയിലെ ബാൽക്കണിയിലേക്ക് ചാടാൻ കാമുകൻ ഉപദേശിച്ചതിനെ തുടർന്ന് ചാടിയ പെണ്‍കുട്ടി കാൽ തെന്നി ഏഴാം നിലയിൽ നിന്നും വീണു മരിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News