Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 6:11 am

Menu

Published on June 27, 2014 at 3:57 pm

ഉത്തര്‍പ്രദേശിലെ കൂട്ടബലാത്സംഗത്തിൻറെ വീഡിയോ ദൃശ്യങ്ങള്‍ വാട്‌സ്ആപ്പില്‍

girl-raped-by-8-youths-in-up-video-uploaded-on-whatsapp

മുസ്സാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസ്സാഫര്‍നഗറില്‍ നടന്ന കൂട്ടബലാത്സംഗത്തിൻറെ വീഡിയോ ദൃശ്യങ്ങള്‍ വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നു.കഴിഞ്ഞ വർഷം ആഗസ്റ്റ്‌ മാസത്തിലായിരുന്നു മുസ്സാഫര്‍ നഗറിലെ ഗ്രാമത്തില്‍ വെച്ച് ഇരുപത് വയസ്സുകാരിയെ എട്ടു പേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. സംഭവം പുറത്ത് പറഞ്ഞാൽ ബലാത്സംഗത്തിൻറെ വീഡിയോ ദൃശ്യങ്ങൾ ഓണ്‍ലൈനിൽ പോസ്റ്റ്‌ ചെയ്യുമെന്ന് കുറ്റവാളികൾ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു.ഇതേ തുടർന്ന് യുവതി ഇതുവരെ സംഭവം ആരോടും പറഞ്ഞിരുന്നില്ല.എന്നാൽ യുവതി ഇന്നലെയാണ് ബലാത്സംഗത്തിൻറെ ദൃശ്യങ്ങൾ വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന വിവരം അറിഞ്ഞത്.ഇതോടെ യുവതി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.പോലീസ് വാട്‌സ്ആപ്പില്‍ നിന്നും ഈ ദൃശ്യങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് . കേസിലെ നാലു പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ നടത്തി വരികയാണ്.

Loading...

Leave a Reply

Your email address will not be published.

More News