Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 2:48 pm

Menu

Published on July 12, 2017 at 4:38 pm

20 വര്‍ഷം ഇരുട്ടറയ്ക്കുള്ളില്‍; ഒടുവില്‍ മോചനം

goa-woman-confined-in-dark-room-for-20-years-rescued

പനാജി: ബന്ധുക്കളുടെ തീരുമാനത്തിന്റെ ഭാഗമായി 20 വര്‍ഷമായി സ്വന്തം വീട്ടിലെ ഇരുട്ടറയ്ക്കുള്ളില്‍ കഴിയേണ്ടി വന്ന സ്ത്രീയെ ഒടുവില്‍ പൊലീസ് മോചിപ്പിച്ചു. പനാജിക്ക് സമീപമുള്ള കാന്‍ഡോളിം ഗ്രാമത്തിലാണ് സംഭവം.

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നു എന്ന കാരണം പറഞ്ഞാണ് 20 വര്‍ഷം മുമ്പ് സ്ത്രീയെ മാതാപിതാക്കളുടെ തീരുമാനത്തോടെ വീട്ടിനുള്ളിലെ ഇരുട്ടു മുറിയില്‍ തള്ളുന്നത്. ഭക്ഷണവും വെള്ളവും എല്ലാം ജനല്‍ വഴിയായിരുന്നു മുറിയില്‍ എത്തിച്ചിരുന്നത്.

പൊലീസ് വീട്ടിലെത്തുമ്പോള്‍ വസ്ത്രം പോലുമില്ലാതെ വൃത്തി ഹീനമായ സാഹചര്യത്തില്‍ കഴിയുകയായിരുന്നു ഇവര്‍. ഇരുട്ടറയ്ക്കുള്ളില്‍ കഴിയുന്ന സ്ത്രീയെ കുറിച്ച് മറ്റൊരു സ്ത്രീയുടെ രഹസ്യ മെയിലിലാണ് എന്‍ജിഒയ്ക്ക് വിവരം ലഭിക്കുന്നത്. ഇവര്‍ പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

വീടിനു പുറകു വശത്തുള്ള മുറിയിലായിരുന്നു സ്ത്രീയെ പാര്‍പ്പിച്ചിരുന്നത്. പൊലീസെത്തുമ്പോള്‍ നഗ്‌നയായിക്കിടന്നിരുന്ന സ്ത്രീ മുറിയ്ക്കുള്ളില്‍ നിന്ന് പുറത്ത് കടക്കാന്‍ വരെ വിസമ്മതിച്ചു.

ഭര്‍ത്താവ് നേരത്തെ വിവാഹിതനാണെന്ന് തിരിച്ചറിഞ്ഞ നിമിഷം വീട്ടിലേക്ക് മടങ്ങിയതാണ് ഇവര്‍. അന്ന് മുതല്‍ മാനസിക അസ്വാസ്ഥ്യം കാണിച്ചു തുടങ്ങിയിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News