Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കര്‍ണാല്‍ : ഓര്‍മ്മശക്തിയിലും ബുദ്ധിക്ഷമതയിലും ലോകത്തെ അമ്പരപ്പിച്ച ആറുവയസുകാരന്‍ കൗടില്യ സ്വന്തം അക്കാദമിയുമായി തുടങ്ങുന്നു . തൻറെ പ്രായത്തിലുള്ള കുട്ടികൾക്ക് ഓര്‍മശക്തി വര്‍ധിപ്പിക്കാനുള്ള സൂത്രവിദ്യകളാണു ഈ കൊച്ചുമിടുക്കന്‍ പറഞ്ഞുകൊടുക്കുക.ഈ കൊച്ചു മിടുക്കന്റെ ബുദ്ധി സാമര്‍ത്ഥ്യം തിരിച്ചറിഞ്ഞ അച്ഛന്‍ സതീഷ് ശര്‍മ്മയാണ് ഗൂഗിള്‍ ബോയ് അക്കാദമി ഫോര്‍ എക്‌സലെന്‍സ് എന്ന പരിശീലന കേന്ദ്രം ആരംഭിക്കാന്‍ മുന്‍കൈ എടുക്കുന്നത്. അക്കാദമിയിലേക്കുള്ള പ്രവേശനം അടുത്ത മാസം ആരംഭിക്കും.പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അഡ്മിഷന് മുമ്പായി വിദ്യാര്‍ത്ഥികള്‍ക്ക് അഭിരുചി പരീക്ഷയും ഐക്യൂ ടെസ്റ്റും നടത്തും. പ്രസംഗകല, സംവാദം, കയ്യെഴുത്തുപരിശീലനം, ന്യായവാദം, ജ്യോതിശാസ്ത്രം, ഭൂമിശാസ്ത്രം, ഗണിതശാസ്ത്രം, ഇംഗ്ലീഷ് വ്യാകരണം, ഹിന്ദി വ്യാകരണം, മത്സരപരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പ് എന്നീ വിഷയങ്ങളിലാകും അക്കാദമി പരിശീലനം നല്‍കുക. ചില വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൗടില്യ ക്ലാസുകളും എടുക്കും. മറ്റ് പരിശീലന കേന്ദ്രങ്ങളില്‍ നിന്നും വ്യത്യസ്തമായി കുട്ടികള്‍ക്കുള്ളില്‍ ഒളിഞ്ഞുകിടക്കുന്ന അഭിരുചികള്‍ മിനുക്കിയെടുക്കുന്നതിനാകും അക്കാദമി പ്രാമുഖ്യം നല്‍കുക. ഓരോ കുട്ടിയിലും ഒരു കൗടില്യ ഒളിഞ്ഞുകിടപ്പുണ്ടെന്നും അത് തിരിച്ചറിയുകയാണ് വേണ്ടതെന്നും സതീഷ് പറയുന്നു.ഹരിയാനയിലെ കനാല്‍ ജില്ലയിലുള്ള കോനാട് ഗ്രാമത്തിലാണ് ‘ഗൂഗിള്‍ ബോയ്’ എന്നറിയപ്പെടുന്ന കൗടില്യ യുടെ ജനനം. ചെറുപ്രായത്തിൽ തന്നെ ഗൂഗിള്‍ വഴി ഭൗമശാസ്ത്രം, ബഹിരാകാശ ഗവേഷണം, ധാതുലവണങ്ങള്‍ എന്നിങ്ങനെ ഒട്ടുമിക്ക കാര്യങ്ങളും ഹൃദിസ്ഥമാക്കി അപാരമായ ബുദ്ധിശക്തിയും ഓര്‍മശക്തിയും പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് കൗടില്യയ്ക്കു ‘ഗൂഗിള്‍ ബോയ്’ എന്ന പേരുവീണത്സാധാരണയായി ഐക്യൂ ലെവല്‍ 130 ഉള്ള 100 പേരില്‍ രണ്ടു കുട്ടികളൊക്കെയോ ഉണ്ടാകുകയുള്ളു. കോനാടിലെ എസ്ഡി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് കൗടില്യ.ഒരു ടിവി ചാനല്‍ വിദഗ്ധരെ പങ്കെടുപ്പിച്ചു അടുത്തയിടെ നടത്തിയ ലൈവ് ചോദ്യോത്തര പരിപാടിയില്‍ എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായി ഉത്തരം നല്‍കി കൗടില്യ ശ്രദ്ധേയനായിരുന്നു.
Leave a Reply