Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 10:47 pm

Menu

Published on August 10, 2014 at 9:15 pm

1.44 കോടി രൂപയുടെ ശമ്പള വാഗ്ദാനവുമായി ഗൂഗിൾ

google-offers-1-44-crore-plus-salary-package-to-top-non-iit-engineering-students

ന്യൂഡൽഹി: 1.44 കോടി രൂപയുടെ ശമ്പള വാഗ്ദാനവുമായി ഗൂഗിൾ രംഗത്തെത്തി. ഐഐടിക്കു പുറത്തുള്ള ബിറ്റ്‌സ് പിലാനി സര്‍വകലാശാലയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിക്കാണ് ഗൂഗിള്‍ ക്യാമ്പസ് റിക്രൂട്ട്മെൻറിലൂടെ ഇത്രയും വലിയ തുക ശമ്പള വാഗ്ദാനം ചെയ്തിരിക്കുന്നത്.സോഫ്‌റ്റ് വെയർ കമ്പനിയായ മൈക്രോസോഫ്റ്റ് 79.51 ലക്ഷം രൂപയും , എപിക് സിസ്റ്റംസ് 66.4 ലക്ഷം രൂപയുമാണ്‌ ഇവിടെ വാഗ്ദാനം ചെയ്തിട്ടുള്ളത്‌. ഡിസംബറിലാണ് ഐഐടികളില്‍ നിന്നുള്ള കാമ്പസ് റിക്രൂട്ട്‌മെൻറ് നടക്കുന്നത്. കാമ്പസ് റിക്രൂട്ട്‌മെന്റില്‍ ബിറ്റ്‌സ് പിലാനി സര്‍വകലാശാലയില്‍ കമ്പനികളുടെ ശമ്പള പാക്കേജിലുള്ള വര്‍ധനയുടെ തുടക്കംമാത്രമാണിത്.റിക്രൂട്ടിങ് കമ്പനികളുടെ എണ്ണത്തില്‍ മുൻ വർഷത്തേക്കാൾ 40 ശതമാനം വർദ്ധനവുണ്ടായാതായി ബിറ്റ്‌സ് പിലാനി ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് അറിയിച്ചു. അലഹബാദിലെ മോത്തിലാല്‍ നെഹ്‌റു നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെയും കോഴിക്കോട് എന്‍ഐടിയിലെയും മൂന്നു വിദ്യാര്‍ഥികള്‍ക്ക് ആമസോണ്‍ ഡോട്ട് കോമില്‍ നിന്ന് 25 ലക്ഷം വരെ ഓഫര്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഗൂഗിൾ നൽകിയ ഏറ്റവും ഉയർന്ന ശമ്പള വാഗ്ദാനം 68.34 ലക്ഷവും മൈക്രോസോഫ്റ്റ് 60 ലക്ഷവും ആയിരുന്നു.

 

Loading...

Leave a Reply

Your email address will not be published.

More News