Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 9:46 pm

Menu

Published on November 29, 2013 at 5:18 pm

ഇന്ത്യയിൽ ഗൂഗിളിന്റെ ഇലക്ഷന്‍ പോര്‍ട്ടല്‍ ആരംഭിച്ചു

google-sets-up-election-portal-in-india

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിവരങ്ങളും യൂസര്‍മാര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ഗൂഗിള്‍ ഇന്ത്യ ഇലക്ഷന്‍ പോര്‍ട്ടല്‍ ആരംഭിച്ചു.ഇന്ത്യയിലെ സമ്മതിദായകര്‍ക്ക്‌ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സഹായിക്കാനാണ്‌ പോര്‍ട്ടലെന്ന്‌ ഗൂഗിള്‍ഇന്ത്യാ ഡോട്ട്‌ ബ്‌ളോഗ്‌സ്പോട്ട്‌ ഡോട്ട്‌ ഇന്നിലെ പോസ്‌റ്റില്‍ പറയുന്നു.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, രാഷ്‌ട്രീയം,ഓരോ രാഷ്‌ട്രീയ പാര്‍ട്ടികളെയും കുറിച്ചുള്ള വിശദീകരണ റിപ്പോര്‍ട്ടുകള്‍ എന്നിവയെല്ലാം പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ വാര്‍ത്തകളും വിവരങ്ങളുമൊക്കെയായി സേര്‍ച്ചുകള്‍ അതിന്റെ പാരമ്യത്തില്‍ എത്തിയതിനെ തുടര്‍ന്നാണ്‌ ഗൂഗിള്‍ ഇത്തരം ഒരു ആശയം ഫലപ്രാപ്‌തിയിലേക്ക്‌ എത്തിക്കാന്‍ കാരണം.ആദ്യഘട്ടമെന്ന നിലയ്ക്ക്, ചത്തീസ്ഗഡ്,ഡെല്‍ഹി,മധ്യപ്രദേശ്,രാജസ്ഥാന്‍,മിസോറാം സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച വാര്‍ത്തകളും വീഡിയോകളുമാണ് ഇലക്ഷന്‍ പോര്‍ട്ടലില്‍ ലഭിക്കുക.പ്രമുഖ പ്രസാധകരില്‍ നിന്നുള്ള വാര്‍ത്തകള്‍ ഇംഗ്ലീഷിലും ഹിന്ദിയിലും ലഭ്യമാക്കും.എങ്ങിനെ വോട്ടു ചെയ്യണം എന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാന്‍ സമ്മതിദാന വിനിയോഗവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കായി ഒരു സെക്ഷന്‍ തന്നെയുണ്ട്‌.

Loading...

Leave a Reply

Your email address will not be published.

More News