Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ചൊവ്വാഴ്ച്ച കാറപകടത്തിൽ മരിച്ച കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മൃതദേഹം ഓദ്യോഗിക ബഹുമതികളെടെ സ്വദേശമായ മഹാരാഷ്ട്രയിലെ പറളിയില്‍ സംസ്‌കരിച്ചു. നിയമസഭാംഗമായ മകള്‍ പങ്കജ മുണ്ടെയാണ് ചിതയ്ക്ക് തീ കൊളുത്തിയത്. മുതിർന്ന ബിജെപി നേതാക്കളായ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ , രാജീവ് പ്രതാപ് റൂഡി എന്നിവര്‍ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.ചൊവ്വാഴ്ച രാത്രി വിമാനത്തില്‍ കൊണ്ടുവന്ന കൊണ്ടുവന്ന മൃതദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ ആയിരക്കണക്കിനുപേര്‍ മുംബൈ വിമാനത്താവളത്തില്‍ എത്തിയിരുന്നു.അവിടെനിന്ന് മൃതദേഹം മുണ്ടെയുടെ കുടുംബ വീടായ പൂര്‍ണ ബില്‍ഡിങ്ങിലേക്ക് കൊണ്ടുപോയി. മഹാരാഷ്ട്രയിലെ ബി ജെ പി ആസ്ഥാന മന്ദിരത്തിലും മൃതദേഹം പൊതുദർശനത്തിന് വെച്ചു.
Leave a Reply