Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 8:36 am

Menu

Published on August 18, 2017 at 2:18 pm

74 കുട്ടികളുടെ മരണം; കാരണക്കാരൻ ഡോക്ടർ

gorakhpur-deaths-doctor-cheating

ഗൊരഖ്പൂരിൽ ഓക്സിജൻ കിട്ടാതെ 74 കുട്ടികൾ മരിച്ച സംഭവത്തിലെ പ്രധാന വില്ലൻ ആശുപത്രിയിലെ ഡോക്ടർ തന്നെ. ഗൊരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയിലെ നോഡല്‍ ഓഫീസറായ ഡോ ഖഫീല്‍ ഖാന്‍ തനറെ സ്വന്തം ക്ലിനിക്കിന്റെ ആവശ്യത്തിനായി ഓക്സിജൻ സിലിണ്ടറുകൾ കൊണ്ടുപോയതാണ് സിലിണ്ടറുകൾ ആശുപത്രിയിൽ ഇല്ലാതായതിന്റെ കാരണം.

ആശുപത്രിയിലെ സകല മെഡിക്കൽ ഉപകരണങ്ങളുടെയും സ്റ്റോക്കും മറ്റും കൈകാര്യം ചെയ്തിരുന്നത് ഇയാൾ തന്നെയായിരുന്നു. അതേ സമയം ഇത്തരം ഒരു അപകടം നടന്നിട്ടും ഒന്നും അറിയാത്ത പോലെ എല്ലാ രക്ഷാപ്രവർത്തനങ്ങളിലും ഇയാൾ വ്യാപൃതനായി ഒപ്പം നിൽക്കുകയും ചെയ്തിരുന്നു. കാര്യം തെളിഞ്ഞതോടെ ഇയാളെ ആശുപത്രിയുടെ സകല ചുമതലകളിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഗസ്ത് ഒമ്പതാം തിയ്യതി ആശുപത്രി സന്ദർശിച്ച സമയത്തു അദ്ദേഹത്തോടോപ്പവും ഇയാൾ ഉണ്ടായിരുന്നു. എന്നാൽ ഇതേ സംബന്ധിച്ച് യാതൊന്നും തന്നെ ഇയാൾ ആരോടും സൂചിപ്പിച്ചിരുന്നില്ല. ഓക്സിജൻ ആവശ്യത്തിന് ആശുപത്രിയിൽ ഇല്ലാത്തതിനെ കുറിച്ചോ ഓക്സിജൻ വിതരണം ചെയ്യുന്ന ഏജൻസിക്ക് പണം നൽകാനുള്ളതിനെ പറ്റിയോ ഒന്നും തന്നെ മുഖ്യമന്ത്രിയോട് സൂചിപ്പിച്ചിരുന്നില്ല.

എന്നാൽ ഇതിലും രസകരമായ കാര്യം ഇതിനിടയിൽ ഈ ഡോക്ടർ ചെയ്ത ചില നാടകങ്ങളാണ്. ആഗസ്ത് 11ന് ഓക്സിജൻ ക്ഷാമം രൂക്ഷമായപ്പോൾ കാര്യങ്ങൾ കൈവിട്ട അവസ്ഥയിലേക്ക് നീങ്ങിയപ്പോൾ ഈ ഡോക്ടർ തന്റെ ക്ലിനിക്കിൽ കൊണ്ടുവെച്ച സിലിണ്ടറുകളിൽ മൂന്നെണ്ണം എടുത്തു ആശുപത്രിയിലേക്ക് കൊണ്ടുവരികയും താൻ പണം മുടക്കി വാങ്ങിയവ ആശുപത്രി ആവശ്യത്തിന് നൽകുകയാണെന്നും ഇയാൾ പറഞ്ഞുനടന്നു.

പുഷ്പ സെയില്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നൊരു ഓക്സിജൻ സിലിണ്ടർ ഏജൻസിയിൽ നിന്നാണ് ആശുപത്രിക്ക് ആവശ്യമായ ഓക്സിജൻ സിലിണ്ടറുകൾ വാങ്ങിയിരുന്നത്. ബിആര്‍ഡി ആശുപത്രിയിലേക്ക് നടക്കുന്ന ഓരോ പർച്ചേസിനും ഡോക്ടർ ഖാനും അവിടത്തെ പ്രിൻസിപ്പാൾ ഡോ രാജിവ് മിശ്രയും കമ്മീഷൻ വാങ്ങിയിരുന്നതായി ആശുപത്രിയിലെ മറ്റു ഡോക്ടർമാരും സ്റ്റാഫും പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News