Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 10, 2026 10:51 pm

Menu

Published on June 10, 2014 at 1:10 pm

നിധിക്ക് വേണ്ടി അച്ഛൻ കുഞ്ഞിനെ ബലി നൽകി

greedy-for-hidden-treasure-father-sacrifices-daughter

മംഗലാപുരം: ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്താനായി അച്ഛൻ കുഞ്ഞിനെ ബലി നൽകി. ഗുല്‍ബര്‍ഗ ഫിറോസാബാദിലാണ് സംഭവം നടന്നത്.കുഞ്ഞിനെ ബലികൊടുത്താല്‍ ഭൂമിക്കടിയില്‍ ഒളിഞ്ഞിരിക്കുന്ന നിധി പുറത്തുവരുമെന്ന് ചില സിദ്ധന്‍മാര്‍ പറഞ്ഞതനുസരിച്ച് യുവാവ് സ്വന്തം മകളെ തന്നെ ബലി കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.ഇയാൾ ബിഹാര്‍ സ്വദേശിയായ ഫിറോസാബാദ് പള്ളി ഇമാമാണ്. മെയ് 22ന് ഇയാളുടെ ഒരുവയസ്സുള്ള പെണ്‍കുഞ്ഞിനെ കാണാതായിരുന്നു.പിന്നീട് 26 ന് മൃതദേഹം അഴുകിയ നിലയിൽ വീട്ടിനടുത്തുള്ള കാട്ടില്‍നിന്ന് കണ്ടെത്തുകയായിരുന്നു.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ നരബലിയുമായി ബന്ധമുള്ളതായി കണ്ടെത്തി. തുടർന്ന് നടന്ന അന്വേഷണത്തിൽ കുട്ടിയുടെ അച്ഛനെയും മറ്റ് ആറുപേരെയും പോലീസ് അറസ്റ്റ് ചെയ്തു.കുട്ടിയുടെ അച്ഛൻ കുറ്റം സമ്മതിച്ചിട്ടുണ്ട്.കുറച്ച് മാസങ്ങൾക്ക് മുമ്പ് മംഗലാപുരത്തിനടുത്ത് സുള്ള്യയില്‍ ഇതുപോലെ ജ്യോത്സ്യന്മാരുടെ വാക്കുകേട്ട് ചിലർ ശിശുബലി നടത്തിയെന്ന കേസ് റിപ്പോർട്ട് ചെയ്തിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News