Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2024 8:42 am

Menu

Published on March 17, 2015 at 5:25 pm

‘സ്വർണ അ​​​രി’​​​ ​​​എ​​​ത്തു​​​ന്നു…..!

green-activist-alleges-ngos-blindly-opposing-golden-rice

ന്യൂഡൽഹി: ഇന്ത്യയിൽ കുട്ടികളിൽ കണ്ടുവരുന്ന ജൻമനായുള്ള അന്ധത ചെറുക്കാനെന്ന പേരിൽ ജനിതക മാറ്റം വരുത്തിയ ‘സുവർണ അരി ‘ രംഗത്തിറക്കാനൊരുങ്ങുന്നു. മോണ്‍സാന്റോ പോലുള്ള കുത്തക കമ്പനികളാണ് സുവര്‍ണ അരിയുമായി രംഗത്തെത്തിയിട്ടുള്ളത്. ചോളത്തിന്റെയും മണ്ണില്‍ കാണുന്ന ഒരുതരം ബാക്ടീരിയയുടെയും ജീനുകള്‍ അരിയുടെ ജീനുമായി സംയോജിപ്പിച്ചാണ് സുവര്‍ണ അരി ഉണ്ടാക്കിയത്.ബയോളജിസ്റ്റുകളായ പീറ്റര്‍ ബെയര്‍, ഇന്‍ഗോപോട്രിക്യൂസ് എന്നിവരാണ് 15 വര്‍ഷം മുമ്പ് സുവര്‍ണ അരി വികസിപ്പിച്ചെടുത്തത്. ലോകത്ത് 250 ദശലക്ഷം കുട്ടികള്‍ വിറ്റാമിന്‍ എയുടെ അഭാവം മൂലം അന്ധത അനുഭവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍. പ്രതിവര്‍ഷം രണ്ടര ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ കുട്ടികള്‍ വിറ്റാമിന്റെ അഭാവം മൂലം ദുരിതമനുഭവിക്കുന്നതായും കണക്കാക്കപ്പെടുന്നു. ഈ പശ്ചാത്തലത്തില്‍ വികസ്വര, അവികസിത രാജ്യങ്ങളിലെ ശിശുക്കളിലെ അന്ധതയ്ക്ക് പരിഹാരമാണ് സുവര്‍ണ അരിയെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. സുവര്‍ണ അരിയില്‍ അടങ്ങിയ ബീറ്റാ കരോറ്റിന്‍ എന്ന ഘടകമാണ് വിറ്റാമിന്‍ എയുടെ കുറവ് പരിഹരിക്കുകയെന്നും മുന്‍ ഗ്രീന്‍പീസ് പ്രവര്‍ത്തകന്‍ കൂടിയായ പാട്രിക് മൂര്‍ അഭിപ്രായപ്പെടുന്നു.ജനിതക മാറ്റം വരുത്തിയ വഴുതനയ്ക്കും പരുത്തിക്കും ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നതിനാല്‍ ഇപ്പോള്‍ ഇറക്കുന്ന സുവര്‍ണ അരിയും രംഗത്തിറക്കാൻ പോകുന്നത്.ചൈന പോലുള്ള രാജ്യങ്ങളില്‍ സുവര്‍ണ അരിയുടെ പ്രചാരണത്തിന് പരിസ്ഥിതി സംഘടനയായ ഗ്രീന്‍ പീസ് എതിര്‍ത്തതിനാല്‍ വേണ്ടത്ര വിജയം നേടാന്‍ കഴിഞ്ഞില്ല. ഫിലിപ്പീന്‍സിലും ബംഗ്‌ളാദേശിലുമാണ് സുവര്‍ണ അരിയുടെ ഫീല്‍ഡ് ട്രയലുകള്‍ നടന്നു കഴിഞ്ഞത്. ഇന്ത്യയില്‍ ജനിതക മാറ്റം വരുത്തിയ വഴുതനയ്ക്കും പരുത്തിക്കും വ്യാപക എതിര്‍പ്പ് നേരിട്ടുവെങ്കിലും ഇപ്പോഴത്തെ പുതിയ സര്‍ക്കാര്‍ കൃഷിക്ക് പ്രാമുഖ്യം നല്‍കുമെന്ന് പ്രഖ്യാപിച്ചത് അനുകൂലമാക്കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍. അതേസമയം ബീറ്റാ കരോറ്റിന്റെ പേരില്‍ സുവര്‍ണ അരി കൊണ്ടുവരുന്നതിന് പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചന നടക്കുന്നതായാണ് പരിസ്ഥിതി സംഘടനകളായ ജി.എം ഫ്രീ ഇന്ത്യ, സേവ് അവര്‍ റൈസ് ക്യാംപെയ്ന്‍, തണല്‍ തുടങ്ങിയവ ആരോപിക്കുന്നത്. സുവര്‍ണ അരി വന്നാല്‍ ഇന്ത്യയില്‍ ലഭ്യമായ ഒന്നരലക്ഷത്തിലധികം അരി ഇനങ്ങള്‍ അപ്രത്യക്ഷമാകുമെന്നും സുവര്‍ണ അരിയെ എതിര്‍ക്കുന്നവര്‍ പറയുന്നു. യൂറോപ്യന്‍ യൂണിയന്‍, റഷ്യ, ജപ്പാന്‍,തുടങ്ങിയ രാജ്യങ്ങള്‍ ജനിതക മാറ്റം വരുത്തിയ വിളകള്‍ അനുവദിക്കുന്നില്ല. ഈ സാഹചര്യത്തില്‍ അരിയുടെ കയറ്റുമതി സാദ്ധ്യതയെയും സുവര്‍ണ അരി തടസപ്പെടുത്തുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.ഇന്ത്യയില്‍ പരീക്ഷണനിരീക്ഷണങ്ങളിലുള്ള സുവര്‍ണ അരിക്ക് ഇതുവരെ അന്തിമ അനുമതിയായിട്ടില്ല. സുവര്‍ണ അരിക്ക് അനുമതി ലഭിച്ചാല്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുമെന്ന് മാത്രമല്ല, വന്‍ പ്രതിഷേധങ്ങള്‍ക്കും ഇടയാക്കുമെന്നുറപ്പാണ്.

Loading...

Leave a Reply

Your email address will not be published.

More News