Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2024 8:46 am

Menu

Published on July 7, 2014 at 3:39 pm

ഗുജറാത്ത്, മിസോറാം ഗവര്‍ണർമാർക്ക് സ്ഥലം മാറ്റം

gujarat-governor-and-mizoram-governor-transferred

ന്യൂഡല്‍ഹി : ഗുജറാത്ത് ഗവർണർ കമലാ ബേനിവാളെയും മിസോറാം ഗവർണർ വക്കം പുരുഷോത്തമനെയും സ്ഥലം മാറ്റി.വക്കം പുരുഷോത്തമനെ നാഗാലാന്റിലേക്കും കമലാ ബേനിവാളിനെ മിസോറാമിലേക്കുമാണ് സ്ഥലം മാറ്റിയത്. പാര്‍ലമെൻറ് സമ്മേളനം ആരംഭിക്കും മുമ്പ് പുതിയ ഗവര്‍ണര്‍മാരെ നിയമിക്കുമെന്ന വാർത്തകൾക്കിടയിലാണ് ഗവർണർമാരുടെ ഈ സ്ഥലം മാറ്റം. വക്കം പുരുഷോത്തമന്‍ ത്രിപുര ഗവര്‍ണറുടെ അധിക ചുമതല തുടര്‍ന്നും വഹിക്കുന്നതായിരിക്കും. ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍,ഛത്തീസ്ഗഡ്, നാഗാലാൻറ് ,ഗോവ ഗവര്‍ണര്‍മാര്‍ രാജി വെച്ച ഒഴിവുകളും കര്‍ണാടകയിലും ത്രിപുരയിലും ഗവര്‍ണര്‍മാരുടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നുള്ള ഒഴിവുകളും ഇനി നികത്താനുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News